തിരുവനന്തപുരത്ത് പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി 

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി
തിരുവനന്തപുരത്ത് പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി 
Updated on
1 min read

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി. കൊഞ്ചിറവിള സ്വദേശി അനന്ദു ഗിരീഷിനെയാണ് അക്രമി സംഘം തട്ടിക്കൊണ്ടുപോയത്.

തളിയില്‍ അരശുമൂട്  വച്ച് വൈകീട്ടാണ് സംഭവം. ബൈക്കില്‍ കരമന ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന അനന്ദുവിനെ രണ്ട് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. അനന്ദുവിന്റെ ഫോണിലേക്ക് സുഹൃത്ത് വിളിച്ചപ്പോഴാണ് തട്ടിക്കൊണ്ടുപോയെന്ന വിവരം മനസ്സിലാകുന്നത്. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയി.  

കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ  അനന്ദുവും മറ്റൊരു സംഘവുമായി തര്‍ക്കമുണ്ടായിരുന്നു. ഇതാകാം കാരണമെന്നാണ് പൊലീസ് പറയുന്നത്. തമ്പാനൂര്‍ ഭാഗത്താണ് അവസാനമായി സംഘത്തെ കണ്ടത്. നഗരത്തിലെ വിവിധ ഭാഗങ്ങളിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച് വരികയാണെന്ന് കരമന പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vellappally Natesan
APM Muhammad Haneesh
Police  Representative Image
Pinarayi Vijayan, V D Satheesan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com