തെരുവില്‍ കഴിയുന്നവര്‍ക്ക് കൈത്താങ്ങ്; കൊച്ചിയില്‍ ക്യാമ്പ് ഒരുങ്ങി

കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൊച്ചിയില്‍ തെരുവില്‍ കഴിയുന്നവരെ പാര്‍പ്പിക്കാന്‍ ക്യാമ്പ് തുറന്നു. 
ചിത്രം: ബി പി ദീപു/എക്‌സ്പ്രസ്‌
ചിത്രം: ബി പി ദീപു/എക്‌സ്പ്രസ്‌
Updated on
1 min read

കൊച്ചി: കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൊച്ചിയില്‍ തെരുവില്‍ കഴിയുന്നവരെ പാര്‍പ്പിക്കാന്‍ ക്യാമ്പ് തുറന്നു. 

എറണാകുളം സൗത്ത് റയില്‍വെ സ്‌റ്റേഷന് സമീപമുള്ള എസ് ആര്‍ വി സ്‌കൂളിലാണ്‌ ക്യാമ്പ് തയ്യാറാക്കിയത്. നഗരസഭയ്ക്കാണ് ക്യാമ്പിന്റെ മേല്‍നോട്ടം. 

നേരത്തെ,തെരുവില്‍ കഴിയുന്നവരെ സുരക്ഷിതരാക്കുമെന്നും ഭക്ഷണമെത്തിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ലോക്ക്ഡൗണ്‍ ആയതിനാല്‍ സംസ്ഥാനത്ത് ആര്‍ക്കും പട്ടിണി കിടക്കേണ്ടിവരില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ആയിരം കമ്മ്യൂണിറ്റി കിച്ചണുകള്‍ ആരംഭിക്കാനായി കുടുംബശ്രീക്ക് സര്‍ക്കാര്‍ 25കോടി രൂപ അനുവദിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com