തൊഗാഡിയയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ബിജെപി; കേസ് പിന്‍വലിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍

രാജസ്ഥാന്‍ പൊലീസ് അഹമ്മദാബാദില്‍ എത്തിയെങ്കിലും തൊഗാഡിയ പിടികൊടുത്തിരുന്നില്ല. തുടര്‍ന്ന് അവശനിലയിലായ തൊഗാഡിയ, ആശുപത്രി വാസത്തിനു ശേഷം രാജസ്ഥാന്‍, ഗുജറാത്ത് പൊലീസുകള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു
തൊഗാഡിയയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ബിജെപി; കേസ് പിന്‍വലിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍
Updated on: 
1 min read

ജയ്പുര്‍: പ്രവീണ്‍ തൊഗാഡിയയ്‌ക്കെതിരെ രാജസ്ഥാനില്‍ റജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിച്ചു. കേസ് പിന്‍വലിക്കുന്നതിനുള്ള അപേക്ഷ രാജസ്ഥാന്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. 15 വര്‍ഷം മുന്‍പ് ഗംഗാനഗറില്‍ നിരോധനാജ്ഞ ലംഘിച്ചു പ്രകടനം നടത്തിയതിന് പൊലീസ് സ്വമേധയാ കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. 

ഈ കേസിനെ തുടര്‍ന്ന് അറസ്റ്റ് വാറണ്ടുമായി രാജസ്ഥാന്‍ പൊലീസ് അഹമ്മദാബാദില്‍ എത്തിയെങ്കിലും തൊഗാഡിയ പിടികൊടുത്തിരുന്നില്ല. തുടര്‍ന്ന് അവശനിലയിലായ തൊഗാഡിയ, ആശുപത്രി വാസത്തിനു ശേഷം രാജസ്ഥാന്‍, ഗുജറാത്ത് പൊലീസുകള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. വ്യാജ ഏറ്റുമുട്ടലിലൂടെ തന്നെ വധിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു ആരോപണം. തുടര്‍ന്നാണ് കേസ് പിന്‍വലിക്കാനുള്ള രാജസ്ഥാന്‍ പൊലീസിന്റെ തീരുമാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER