

തിരുവനന്തപുരം : രാജ്യത്തെ ദളിത് ജനവിഭാഗങ്ങളെ അടിച്ചമര്‍ത്തുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാനത്ത് പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുന്നു.
തിരുവനന്തപുരത്ത് രാജ്ഭവനിലേക്കും, മറ്റു ജില്ലകളില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുമാണ് പ്രതിഷേധമാര്‍ച്ച് നടത്തുക. രാജ്ഭവന്‍ മാര്‍ച്ച് സിപിഎം സംസ്ഥാന സെക്രേേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്യും.
പട്ടികജാതി പട്ടികവര്‍ഗ അതിക്രമങ്ങള്‍ക്കെതിരെയുള്ള നിയമം ദുര്‍ബലപ്പെടുത്തിയ സുപ്രീംകോടതി വിധിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ ആക്രമങ്ങളിലൂടെ ചെറുക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണ്. ഇതിനകം 12ലധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടും അക്രമം, തടയാന്‍ കേന്ദ്രം തയാറാകുന്നില്ലെന്നും സിപിഎം നേതൃത്വം ആരോപിച്ചു.
പട്ടികജാതി പീഢന നിരോധന നിയമത്തിലെ അറസ്റ്റ് വ്യവസ്ഥ ഉദാരമാക്കിയ സുപ്രീംകോടതി വിധിയുണ്ടായത് കേന്ദ്രസര്‍ക്കാരിന്റെ അനാസ്ഥ മൂലമാണ്. സുപ്രീംകോടതിയില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നിശബ്ദത പാലിച്ചതാണ് ഇത്തരത്തില്‍ വിധി വരാന്‍ കാരണം. ഇതിന്റെ തുടര്‍ച്ചയായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദളിത് വിഭാഗങ്ങള്‍ക്കെതിരെ വലിയ ആക്രമണം നടക്കുന്നുവെന്നും സിപിഎം നേതൃത്വം കുറ്റപ്പെടുത്തുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates