ദിലീപിന് അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാം; പ്രോസിക്യുഷന്റെ എതിര്‍പ്പ് കോടതി തള്ളി

ദിലീപിന്റെ വീട്ടിലും ആലുവ മണപ്പുറത്തുമായാണ് ചടങ്ങുകള്‍
ദിലീപിന് അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാം; പ്രോസിക്യുഷന്റെ എതിര്‍പ്പ് കോടതി തള്ളി
Updated on
1 min read

കൊച്ചി: അച്ഛന്റെ ശ്രാദ്ധ ചടങ്ങളില്‍ പങ്കെടുക്കാന്‍ ദിലീപിന് കോടതിയുടെ അനുമതി. സെപ്തംബര്‍ ആറിന് ആലുവയിലെ വീട്ടിലെത്തി ദിലീപിന് ചടങ്ങില്‍ പങ്കെടുക്കാനാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. 

ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി കോടതി രണ്ട് മണിക്കൂര്‍ സമയമാണ് അനുവദിച്ചിരിക്കുന്നത്.ദിലീപിന്റെ വീട്ടിലും ആലുവ മണപ്പുറത്തുമായാണ് ചടങ്ങുകള്‍. പൊലീസ് സംരക്ഷണയില്‍ വീട്ടിലെത്തി ചടങ്ങുകളില്‍ പങ്കെടുത്ത് തിരികെ ജയിലിലേക്ക് മടങ്ങാമെന്ന് പ്രതിഭാഗം കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. ഇത് കോടതി അംഗീകരിച്ചു.

എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്ന ദിലീപിന്റെ ആവശ്യം പ്രോസിക്യൂഷന്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തിരുന്നു. ദിലീപിനെ ജയിലിന് പുറത്തിറങ്ങാന്‍ അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്. 

ഏഴ് വര്‍ഷമായി അച്ഛന് ബലിയിടുകയാണെന്ന് ദിലീപ് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയ വാദവും പ്രോസിക്യൂഷന്‍ തള്ളിയിരുന്നു. കഴിഞ്ഞ വര്‍ഷം ബലിയിട്ടില്ലെന്ന കാര്യം പ്രോസിക്യൂഷന്‍ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ പ്രതിഭാഗത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ച കോടതി ദിലീപിന് അനുകൂലമായി വിധിക്കുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com