ദിലീപിന്റെ സുഹൃത്തായ എംഎല്‍എ സിംകാര്‍ഡ് നശിപ്പിച്ചതിനെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നു

വിദേശത്തു വച്ച് ഫോണ്‍ നഷ്ടപ്പെട്ടെന്നും അവിടെ വച്ച് ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് എടുത്തെന്നുമാണ് എംഎല്‍എ നല്‍കുന്ന വിശദീകരണം
ദിലീപിന്റെ സുഹൃത്തായ എംഎല്‍എ സിംകാര്‍ഡ് നശിപ്പിച്ചതിനെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നു
Updated on
1 min read

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിനു മുമ്പും ശേഷവും ദിലീപുമായി ഫോണില്‍ സംസാരിച്ച എംഎല്‍എ സിംകാര്‍ഡ് നശിപ്പിച്ചതിനെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നു. സംഭവത്തിനു ശേഷം നടത്തിയ വിദേശ സന്ദര്‍ശനത്തിനിടെയാണ് എംഎല്‍എ സിംകാര്‍ഡ് നശിപ്പിച്ചത്. വിദേശത്തു വച്ച് ഫോണ്‍ നഷ്ടപ്പെട്ടെന്നും അവിടെ വച്ച് ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് എടുത്തെന്നുമാണ് എംഎല്‍എ നല്‍കുന്ന വിശദീകരണം. 

വര്‍ഷങ്ങളായി ഉപയോഗിച്ചിരുന്ന വോഡഫോണ്‍ സിം കാര്‍ഡാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ മാറ്റിയത്. ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡാണ് എംഎല്‍എ ഇപ്പോള്‍ ഉപയോഗിക്കുന്നത്. ദിലീപുമായി അടുത്ത ബന്ധമുള്ളവരുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നതിനിടെയാണ് എംഎല്‍എ സിം കാര്‍ഡ് മാറ്റിയ വിവരം അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടത്. ദിലീപ് അടുത്ത സുഹൃത്താണെന്നും നിരന്തരമായി ഫോണില്‍ സംസാരിക്കാറുണ്ടെന്നും എംഎല്‍എ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം നടനുമായി ഒരു തരത്തിലുളള സാമ്പത്തിക ഇടപാടുകളും ഇല്ലെന്നും നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധമില്ലെന്നുമാണ് എംഎല്‍എ നല്‍കിയ വിശദീകരണം.

എംഎല്‍എ അടുത്തിടെ നടത്തിയ വിദേശയാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ വിദേശത്തേക്കു കടത്തിയെന്ന സൂചനകളും പൊലീസ് ഇതുമായി ബന്ധപ്പെട്ട് പരിശോധിക്കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com