

ആലപ്പുഴ: നൂറാം പിറന്നാള്‍ ആഘോഷങ്ങള്‍ക്കിടെ ഉയര്‍ന്ന ചോദ്യങ്ങളില്‍ ദിലീപ് വിഷയം പരാമര്‍ശിച്ചപ്പോള്‍ ' അടിയെടാ ആവനെ' എന്നായിരുന്നു കെ ആര്‍ ഗൗരിയമ്മ കൂടെയുള്ളവരോട് പറഞ്ഞത്.നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ ആദ്യം കാര്യമാക്കിയില്ലെങ്കിലും അടുത്ത നിമിഷം ഗൗരവക്കാരിയായി. അടുത്തു നിന്ന മാധ്യമപ്രവര്‍ത്തകനോട് പേര് ചോദിച്ചു.ദീപുവെന്ന പേര് ഗൗരിയമ്മയുടെ കാതുകളിലെത്തിയപ്പോള്‍ തിരിഞ്ഞത് ദിലീപെന്ന്, ഒട്ടും വൈകിയില്ല, നൂറാം വയസ്സിലും ഗൗരിയമ്മയ്ക്ക് ചോര തിളച്ചു, അടിയെടാ അവനെയെന്ന് കൂടെയുള്ള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഞായറാഴ്ച ആലപ്പുഴ റെയ്ബാന്‍ ഓഡിറ്റോറിയത്തിലാണ് സമാനതകളില്ലാത്ത രാഷ്ട്രീയ ജീവിതത്തിന് ഉടമയായ കെ ആര്‍ ഗൗരിയമ്മയുടെ നൂറാം പിറന്നാളാഘോഷങ്ങള്‍ നടന്നത്. ഗൗരിയമ്മയുടെ ജീവിതം കേരളത്തിന്റെ തന്നെ ചരിത്രമാണെന്നും ആര്‍ജ്ജവമുള്ള ഭരണാധികാരിയായിരുന്നു അവരെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസയില്‍ പറഞ്ഞു.
ഔദ്യോഗിക ജനനത്തിയതി ജൂലൈ 14 ആണെങ്കിലും മിഥുനമാസത്തിലെ തിരുവോണനാളിലാണ് ഗൗരിയമ്മ പതിവായി പിറന്നാള്‍ ആഘോഷിക്കുന്നത്. ധനമന്ത്രി തോമസ് ഐസകുള്‍പ്പടെ നിരവധിപ്പേരാണ് ഗൗരിയമ്മയ്ക്ക് ആശംസകള്‍ നേര്‍ന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates