ദുരിതാശ്വാസ ക്യാമ്പില്‍ പൊലീസിനെ തടസ്സപ്പെടുത്തി : സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ ജാമ്യമില്ലാ കേസ്

നായരമ്പലം ലോക്കല്‍ സെക്രട്ടറി ഉല്ലാസിനെതിരെയാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി : ദുരിതാശ്വാസ ക്യാമ്പില്‍ പൊലീസിന്റെ ജൊലി തടസ്സപ്പെടുത്തിയതിന് സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരെ കേസെടുത്തു. നായരമ്പലം ലോക്കല്‍ സെക്രട്ടറി ഉല്ലാസിനെതിരെയാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

ക്യാമ്പില്‍ വിവേചനം ഉണ്ടെന്ന പരാതിയെ തുടര്‍ന്ന് അന്വേഷിക്കാനാണ് പൊലീസ് എത്തിയത്. എന്നാല്‍ സ്ഥലത്തെത്തിയ എഎസ്‌ഐയുടെ തലയിലേക്ക് ക്യാമ്പിലെ സാധനങ്ങള്‍ ലോക്കല്‍ സെക്രട്ടറി ഉല്ലാസ് എടുത്തുവെക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് ആരോപണം. പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്ന കുറ്റമാണ് ഉല്ലാസിനെതിരെ ചുമത്തിയിട്ടുള്ളത്.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com