നടിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി:വിമന്‍ ഇന്‍ സിനിമ  കളക്ടീവ്

നടിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി:വിമന്‍ ഇന്‍ സിനിമ  കളക്ടീവ്
Updated on
1 min read

കൊച്ചി:കൊച്ചിയില്‍ ആക്രമണത്തിന് ഇരയായ നടിയ്‌ക്കെതിരെ സിനിമാ പ്രവര്‍ത്തകര്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സിനിമയിലെ വനിതാ സംഘടന വിമന്‍ ഇന്‍ സിനിമ കളക്ടീവ്. ഇരയെ അപമാനിച്ച പരാമര്‍ശങ്ങള്‍ നിയമവിരുദ്ധം. ഇത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്, ഇത്തരം പരാമര്‍ശങ്ങളില്‍ നിന്ന് ചലചിത്ര പ്രവര്‍ത്തകര്‍ വിട്ടു നില്‍ക്കണം, വിമന്‍ ഇന്‍ സിനിമ കളക്ടീവ് ആവശ്യപ്പെട്ടു. 

ആക്രമിക്കപ്പെട്ട നടിക്കെതിരെ നടന്‍മാരായ ദിലീപും സലിം കുമാറും അജു വര്‍ഗീസും പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. കേസില്‍ പ്രതിയായി ഇപ്പോള്‍ ജയിലിലുള്ള സുനില്‍ കുമാറുമായി നടിക്ക് ബന്ധമുണ്ടെന്നും ഗോവയില്‍ ഇവര്‍ കറങ്ങി നടക്കുകയായിരുന്നുവെന്നും ദിലീപ് പറഞ്ഞിരുന്നു. 

ദിലീപിന് പിന്തുണയുമായെത്തിയ അജു വര്‍ഗീസ് നടിയുടെ പേര് പറഞ്ഞു, സലിം കുമാര്‍ നടിയെ നുണ പരിശോധനയ്ക്ക വിധേയമാക്കണം എന്നും പറഞ്ഞു. എന്നാല്‍ സംഭവം വിവാദമായതോടെ ഇവര്‍ രണ്ടുപേരും പരാമര്‍ശം പിന്‍വലിക്കുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. ഇത്രയും പരാമര്‍ശങ്ങള്‍ നടിക്കെതിരെ വന്നിട്ടും സ്ത്രീ സംഘടന പ്രതികരിക്കാത്തതിനെതിരെ ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനവുമായി എത്തിയതിന് പിന്നാലെയാണ് സംഘടന വിമര്‍ശനവുമായി രംഗത്തെത്തിയത്.

ഞങ്ങളുടെ സഹപ്രവര്‍ത്തകക്ക് നേരെയുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട കേസ് കോടതി നടപടികളുടെ പ്രാഥമിക ഘട്ടത്തിലാണുള്ളത്.ഈ സന്ദര്‍ഭത്തില്‍ അതിക്രമത്തിനെ അതിജീവിച്ച ആളെ അപമാനിക്കുകയും തരം താഴ്ത്തുകയും ചെയ്യുന്ന തരത്തില്‍ ഉണ്ടായ അഭിപ്രായ പ്രകടനങ്ങള്‍ നിയമവിരുദ്ധവും അങ്ങേയറ്റം അപലപനീയവുമാണ്.2013ലെ വര്‍മ്മ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകരിച്ചതിനു ശേഷം ലൈംഗികാതിക്രമത്തിന് ഇരയാകുന്നവരെ പരസ്യമായി അധിക്ഷേപിക്കുന്നതോ അവരുടെ പേര് വെളിപ്പെടുത്തുന്നതോ അവരെ തരം താഴ്ത്തി സംസാരിക്കുന്നതോ അവര്‍ക്ക് നേരെയുണ്ടായ അതികമത്തെ റദ്ദാക്കുന്ന തരത്തില്‍ സംസാരിക്കുന്നതോ ലഘുവായതോ അവഗണിക്കാവുന്നതോ ആയ പ്രവൃത്തിയല്ല. കോടതിയുടെ പരിഗണനയിലുള്ള കേസിലെ വാദിയായ വ്യക്തിയെ അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതും ഇന്ത്യന്‍ നിയമ വ്യവസ്ഥയോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണ്. അതിക്രമത്തെ അതിജീവിച്ച വ്യക്തിയെ സംശയമുനയില്‍ നിര്‍ത്തുന്നത് മാപ്പ് അര്‍ഹിക്കുന്ന പ്രവര്‍ത്തിയുമല്ല. ഇത്തരത്തില്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള എല്ലാ തരം പ്രസ്താവനകളെയും പ്രവൃത്തികളെയും വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് അപലപിക്കുന്നു. ഇത് നിയമവിരുദ്ധവും ഭരണഘടന ഉറപ്പു വരുത്തുന്ന മനുഷ്യാവകാശങ്ങളുടെ ലംഘനവുമാണെന്നിരിക്കെ പൊതുജനം പ്രത്യേകിച്ച് ചലച്ചിത്ര പ്രവര്‍ത്തകര്‍ ഇത്തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നതില്‍ നിന്ന് ദയവായി വിട്ടു നില്‍ക്കണമെന്ന് ആവശ്യപ്പെടുന്നു. സംഘടന ഫേസ്ബുക്ക് പേജില്‍ കുറിച്ചു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com