നടിയെ അക്രമിച്ച കേസില്‍ വഴിത്തിരിവ്; അക്രമിക്കാന്‍ നിര്‍ദേശം നല്‍കിയവരെക്കുറിച്ച് പള്‍സര്‍ സുനി പറഞ്ഞത് പൊലീസിനോട് പറഞ്ഞു സഹതടവുകാരന്‍

ഫെബ്രുവരി 17 നു രാത്രിയാണു നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ചത്
നടിയെ അക്രമിച്ച കേസില്‍ വഴിത്തിരിവ്; അക്രമിക്കാന്‍ നിര്‍ദേശം നല്‍കിയവരെക്കുറിച്ച് പള്‍സര്‍ സുനി പറഞ്ഞത് പൊലീസിനോട് പറഞ്ഞു സഹതടവുകാരന്‍
Updated on
1 min read

കൊച്ചി: നടിയെ അക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. ഗൂഢാലോചനയുടെ വിവരങ്ങള്‍ മറ്റൊരു ജയില്‍പുള്ളി പൊലീസിന് കൈമാറി. പള്‍സര്‍ സുനിയോടൊപ്പം കാക്കനാട് ജില്ലാ ജയിലില്‍ കഴിഞ്ഞ മറ്റൊരു കേസിലെ പ്രതി ജിന്‍സനാണ് വിവരങ്ങള്‍ നല്‍കിയത്. 

നടിയെ അക്രമിച്ചത് എന്തിനാണെന്നും ആരുടെ നിര്‍ദ്ദേശപ്രകാരമാണെന്നും സുനില്‍കുമാര്‍ ജിന്‍സണോട് പറഞ്ഞിരുന്നുവെന്നും ജയില്‍ അധികാരികള്‍ വഴി ഈ വിവരം അന്വേഷണസംഘത്തിന് ലഭിക്കുകകയായിരുന്നുവെന്നുമാണ് ലഭിക്കുന്ന വിവരം. അന്വേഷണ സംഘം ജിന്‍സന്റെ മൊഴിയെടുത്തു. 

പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പള്‍സര്‍ സുനി വെളിപ്പെടുത്താതിരുന്ന പല രഹസ്യങ്ങളും ജിന്‍സനോടു പറഞ്ഞിരുന്നു. ജിന്‍സന്‍ പറഞ്ഞത് സുനിയും സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. 

ഫെബ്രുവരി 17 നു രാത്രിയാണു നടിയെ തട്ടിക്കൊണ്ടുപോയി അക്രമിച്ചത്.പ്രില്‍ 18 ന് ഏഴു പ്രതികള്‍ക്കെതിരെ കുറ്റപത്രവും സമര്‍പ്പിച്ചു.എന്നാല്‍, ജിന്‍സന്റെ മൊഴിയോടെ കേസ് വീണ്ടും സജീവമാകും. ക്വട്ടേഷന്‍ സാധ്യത സംബന്ധിച്ച്, അതിക്രമത്തിന് ഇരയായ നടിയും അടുത്ത സുഹൃത്തുക്കളും ആദ്യം മുതല്‍ സ്വീകരിച്ച നിലപാടു ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ വഴിത്തിരിവ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Todays Top 5 News
kerala election results
Biju Prabhakar IAS
Woman arrested with 124 ltr liquor in Palakkad
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com