നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സുനി ദിലീപിന് കൈമാറിയെന്ന് പൊലീസ്

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഒന്നാം പ്രതി ദിലീപിനെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ പ്രതിഫലമായി നല്‍കാമെന്നേറ്റ ഒന്നരക്കോടി രൂപ നല്‍കാന്‍ ദിലീപ് തയ്യാറായില്ല
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സുനി ദിലീപിന് കൈമാറിയെന്ന് പൊലീസ്
Updated on
1 min read

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനി നടന്‍ ദിലീപിന് കൈമാറിയെന്ന് പൊലീസ്. സുനിക്ക് നല്‍കാമെന്നേറ്റ് പ്രതിഫലം ദിലീപ് നല്‍കിയില്ലെന്നുമാണ് പൊലീസ് പറയുന്നത്. ഇതേ തുടര്‍ന്നാണ് മറ്റുപ്രതികള്‍ ദിലീപിനെ ഭീഷണിപ്പടുത്തിയതെന്നും പൊലീസ് പറയുന്നു. ദിലീപിന്റെ ജാമ്യഹര്‍ജി എതിര്‍ത്തുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

5 പേജുള്ള റിപ്പോര്‍ട്ടാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഒന്നാം പ്രതി ദിലീപിനെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ പ്രതിഫലമായി നല്‍കാമെന്നേറ്റ ഒന്നരക്കോടി രൂപ നല്‍കാന്‍ ദിലീപ് തയ്യാറായില്ല. ഇതേ തുടര്‍ന്ന് കേസിലെ എട്ടും ഒന്‍പതും പത്തും പ്രതികളായവര്‍ ഒന്നാം പ്രതിയുമായി ചേര്‍ന്ന് ദിലീപിനെ ബ്ലാക്ക്‌മെയില്‍ ചെയ്യുകയായിരുന്നെന്നും ഇതിന്റെ ഗൂഢാലോചന നടന്നത് ജയിലിലാണെന്നും പൊലീസ് പറയുന്നു. 

എന്നാല്‍ സുനിയുമായി യാതൊരു പരിചയവുമില്ലെന്നാണ് കസ്റ്റഡിയിലായ നടന്‍ ആവര്‍ത്തിക്കുന്നത്. എന്നാല്‍ ദൃശ്യങ്ങള്‍ നടന് കൈമാറിയതായി സുനില്‍ മൊഴി നല്‍കിയിട്ടുണ്ട്. ലഭിച്ച ദൃശ്യങ്ങള്‍ എന്തുചെയ്തു എന്നറിയുവാനാണ് ദിലീപിനെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

P. Jayarajan
black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com