നടിയെ ആക്രമിച്ച കേസ്: അറസ്റ്റിലായ നടന്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് വൃന്ദാ കാരാട്ട്

നടിയെ ആക്രമിച്ച കേസ്: അറസ്റ്റിലായ നടന്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് വൃന്ദാ കാരാട്ട്

ഇന്ത്യന്‍ ക്രിമിനല്‍ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു സംഭവം ആദ്യമായിട്ടാകും ഒരു പ്രമുഖ നടന്‍ മറ്റൊരു പ്രമുഖ നടിയെ പീഡിപ്പിക്കാന്‍ വേണ്ടി ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ കൊടുക്കുന്നത്
Published on

കോഴിക്കോട്: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ദയ അര്‍ഹിക്കുന്നില്ലെന്ന് സിപിഎം പിബി അംഗം വൃന്ദാ കാരാട്ട്. ഹൈക്കോടതി കേസില്‍ ജാമ്യം അനുവദിക്കില്ലെന്നാണ് കരുതെന്നും വൃന്ദാകാരാട്ട് പറഞ്ഞു. ഇന്ത്യന്‍ ക്രിമിനല്‍ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു സംഭവം ആദ്യമായിട്ടാകും ഒരു പ്രമുഖ നടന്‍ മറ്റൊരു പ്രമുഖ നടിയെ പീഡിപ്പിക്കാന്‍ വേണ്ടി ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ കൊടുക്കുന്നത്. കേസിന് പുറകെ ഉറച്ച നിന്ന നടിക്ക് തന്റെ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയാണെന്നും കേസില്‍ കുറ്റവാളികളെ പിടിച്ച പിണറായി സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്നും വൃന്ദ പറഞ്ഞു. 

നടന്‍ ദിലീപ് ദയവിന്റെ ഒരു കണിക പോലും അര്‍ഹിക്കുന്നില്ല. ഇത് കോടതിക്ക് ബോധ്യപ്പെടുമെന്നാണ് തന്റെ വിശ്വാസം. നടന്റെ അറസ്റ്റ് മറ്റുള്ളവര്‍ക്ക് പാഠമാകുമെന്നും വൃന്ദ പറഞ്ഞു. അഖിലേന്ത്യാ മഹിളാ അസോസിയേശന്‍ നേതൃത്വത്തില്‍ കോഴിക്കോട് നടത്തുന്ന മതനിരപേക്ഷതയ്ക്കായി പെണ്‍കൂട്ടായ്മ എന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വൃന്ദ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com