നാദിര്‍ഷയെ വെട്ടിലാക്കി സുനി, ദിലീപ് പറഞ്ഞതുപ്രകാരം നാദിര്‍ഷ പണം നല്‍കിയെന്ന് മൊഴി

ദിലീപ് പറഞ്ഞത് അനുസരിച്ച് നാദിര്‍ഷ മുപ്പതിനായിരം രൂപ തന്നെന്നാണ് പള്‍സര്‍ സുനി പൊലീസിനെ അറിയിച്ചിരിക്കുന്നത്
നാദിര്‍ഷയെ വെട്ടിലാക്കി സുനി, ദിലീപ് പറഞ്ഞതുപ്രകാരം നാദിര്‍ഷ പണം നല്‍കിയെന്ന് മൊഴി
Updated on
1 min read

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷയ്‌ക്കെതിരെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മൊഴി. കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപ് പറഞ്ഞത് അനുസരിച്ച് നാദിര്‍ഷ തനിക്കു പണം തന്നെന്ന് സുനി പൊലിസിനു മൊഴി നല്‍കി. തൊടുപുഴയിലെ ഷൂട്ടിങ് സെറ്റില്‍ വച്ചു നാദിര്‍ഷ പണം തന്നെന്നാണ് സുനി പറയുന്നത്.

ദിലീപ് പറഞ്ഞത് അനുസരിച്ച് നാദിര്‍ഷ മുപ്പതിനായിരം രൂപ തന്നെന്നാണ് പള്‍സര്‍ സുനി പൊലീസിനെ അറിയിച്ചിരിക്കുന്നത്. നടിയെ ആക്രമിക്കുന്നതിന് മുമ്പാണ് പണം തന്നത്. തൊടുപുഴയിലെ ഷൂട്ടിങ് സെറ്റില്‍ ചെന്ന് താന്‍ പണം കൈപ്പറ്റുകയായിരുന്നു. 

സുനിക്കു പണം നല്‍കിയെന്നു മൊഴി നല്‍കാന്‍ പൊലീസ് സമ്മര്‍ദം ചെലുത്തിയതായി നാദിര്‍ഷ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദിലീപ് നിര്‍ദേശിച്ചതു പ്രകാരം സുനിക്കു പണം നല്‍കിയെന്ന് മൊഴി നല്‍കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. ഇതിനായി തനിക്കു മേല്‍ സമ്മര്‍ദമുണ്ടെന്നും നാദിര്‍ഷ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങള്‍ നാളെ കോടതിയില്‍ ഉന്നയിക്കുമെന്ന് നാദിര്‍ഷയുടെ അഭിഭാഷകന്‍ പറഞ്ഞു. നാളെയാണ് നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്. ജാമ്യാപേക്ഷയില്‍ തീരുമാനമാവുന്നതുവരെ അറസ്റ്റ് തടയണമെന്ന നാദിര്‍ഷയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനാല്‍ തല്‍ക്കാലം അറസ്റ്റ് വേണ്ടെന്ന നിലപാടിലാണ് അന്വേഷണ സംഘം എന്നാണ് സൂചന.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com