നാലുദിവസം അവധി ; നാളത്തെ സഭാസമ്മേളനവും ഒഴിവാക്കി

ബു​ധ​നാ​ഴ്ച ന​ട​ന്ന നി​യ​മ​സ​ഭ​യു​ടെ കാ​ര്യോ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ലാ​ണു തീ​രു​മാ​നം
നാലുദിവസം അവധി ; നാളത്തെ സഭാസമ്മേളനവും ഒഴിവാക്കി
Updated on
1 min read

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭയ്ക്ക് നാളെ മുതൽ നാലു ദിവസം അവധി. നാളത്തെ സഭാസമ്മേളനവും ഒഴിവാക്കി. എം​എ​ൽ​എ​മാ​ർ​ക്ക് മ​ണ്ഡ​ല​ത്തി​ൽ തു​ട​ർ​ച്ച​യാ​യ നാ​ലു ദി​വ​സം ചെ​ല​വ​ഴി​ക്കാ​ൻ സ​മ​യം കി​ട്ടു​മെ​ന്ന​തി​നാ​ലാ​ണ് വെ​ള്ളി​യാ​ഴ്ച​ത്തെ സ​മ്മേ​ള​നം ഒ​ഴി​വാ​ക്കി​യ​ത്. ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യാ​യ​തി​നാ​ൽ തി​ങ്ക​ളാ​ഴ്ച സ​ഭ​യ്ക്ക് അ​വ​ധി​യാ​ണ്. 

ബു​ധ​നാ​ഴ്ച ന​ട​ന്ന നി​യ​മ​സ​ഭ​യു​ടെ കാ​ര്യോ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ലാ​ണു തീ​രു​മാ​നം. മണ്ഡലത്തിൽ ചെലവഴിക്കാം എന്നതിനാൽ വെള്ളിയാഴ്ച കൂടി അവധി അനുവദിക്കണമെന്ന്  ഭ​ര​ണ- പ്ര​തി​പ​ക്ഷ ഭേ​ദ​മ​ന്യേ എംഎൽഎമാർ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു.

ധ​ന​കാ​ര്യ ബി​ൽ ഈ ​മാ​സം 17ന് ​അ​വ​ത​രി​പ്പി​ക്കും. 26ന് ​ധ​ന​കാ​ര്യ ബി​ൽ പാ​സാ​ക്കും. ബ​ജ​റ്റി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ 30ന് ​പൂ​ർ​ത്തി​യാ​യ ശേ​ഷം കാ​ര്യോ​പ​ദേ​ശ​ക​സ​മി​തി ചേ​ർ​ന്നാ​കും ഏ​തൊ​ക്കെ ബി​ല്ലു​ക​ൾ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കു​ക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

P. Jayarajan
black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com