നാല് ജീവനക്കാർക്ക് കോവിഡ്; ​ഗുരുവായൂർ ന​ഗരസഭാ ഓഫീസ് അടയ്ക്കും

നാല് ജീവനക്കാർക്ക് കോവിഡ്; ​ഗുരുവായൂർ ന​ഗരസഭാ ഓഫീസ് അടയ്ക്കും
നാല് ജീവനക്കാർക്ക് കോവിഡ്; ​ഗുരുവായൂർ ന​ഗരസഭാ ഓഫീസ് അടയ്ക്കും
Updated on
1 min read

തൃശൂർ: കൂടുതൽ ജീവനക്കാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഗുരുവായൂർ നഗരസഭയുടെ പ്രധാന ഓഫീസ് അടയ്ക്കും. ഓഫീസ് താത്കാലികമായാണ് അടയ്ക്കാൻ തീരുമാനിച്ചത്. 

പുതിയതായി നാല് ജീവനക്കാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ സമ്പർക്ക പട്ടികയിലുള്ളവരുടെ പരിശോധന നാളെ നടത്തും. 

തൃശൂർ ജില്ലയിൽ ഇന്ന് 30 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 27 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. അമല ആശുപത്രി ക്ലസ്റ്ററിൽ നിന്ന് എട്ട് പേർ രോഗബാധിതരായി. മിണാലൂർ ക്ലസ്റ്റർ (1), ചാലക്കുടി ക്ലസ്റ്റർ (6), പട്ടാമ്പി ക്ലസ്റ്റർ (1), മങ്കര ക്ലസ്റ്റർ (1) എന്നിങ്ങനെയാണ് കണക്ക്. രോഗ ഉറവിടമറിയാത്ത ഒരാളും വിദേശത്ത് നിന്ന് എത്തിയ ഒരാളും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ രണ്ടു പേരും രോഗ ബാധിതരായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com