'നാളെ മുതൽ ദിവസവും കൂടിക്കാഴ്ച ഇല്ല; ഇടവിട്ട് എതെങ്കിലും ദിവസങ്ങളിൽ കാണാം'- മുഖ്യമന്ത്രി

'നാളെ മുതൽ ദിവസവും കൂടിക്കാഴ്ച ഇല്ല; ഇടവിട്ട് എതെങ്കിലും ദിവസങ്ങളിൽ കാണാം'- മുഖ്യമന്ത്രി
'നാളെ മുതൽ ദിവസവും കൂടിക്കാഴ്ച ഇല്ല; ഇടവിട്ട് എതെങ്കിലും ദിവസങ്ങളിൽ കാണാം'- മുഖ്യമന്ത്രി
Updated on: 
1 min read

തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികൾ വിശദീകരിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന പ്രതിദിന വാർത്ത സമ്മേളനം നാളെ മുതൽ ഉണ്ടാവില്ല. ഇടവിട്ട ഏതെങ്കിലും ദിവസങ്ങളിൽ മാത്രമായിരിക്കും ഇനി മാധ്യമങ്ങളെ കാണുകയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്നത്തെ വാർത്താ സമ്മേളനം അവസാനിപ്പിക്കും മുൻപ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം നേരിട്ട് അറിയിച്ചത്. 

'നാളെ മുതൽ നമുക്ക് ഇത്തരത്തിൽ വൈകുന്നേരങ്ങളിൽ കൂടിക്കാഴ്ച ഉണ്ടാവില്ല. ഇടവിട്ട എതെങ്കിലും ദിവസങ്ങളിൽ മാത്രമായിരിക്കും ഇത്തരത്തിൽ മാധ്യമങ്ങളെ കാണുക'- മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി വാർത്താ സമ്മേളനം നടത്താത്ത ദിവസങ്ങളിൽ ആരോഗ്യ മന്ത്രിയുടെ ഓഫീസാണ് വാർത്താക്കുറിപ്പിലൂടെ കോവിഡ് രോഗ വ്യാപനം സംബന്ധിച്ച വിവരങ്ങൾ അറിയിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER