പള്‍സര്‍ സുനി ദിലീപ് ചിത്രത്തിന്റെ ലൊക്കേഷനില്‍ എത്തിയത് ഡ്രൈവറായി

താത്കാലിക ഡ്രൈവറായാണ് സുനി എത്തിയതെന്നും രണ്ട് ദിവസം മാത്രമാണ് സുനി ജോലി ചെയ്തതെന്നുമാണ് സിനിമയുടടെ പ്രവര്‍ത്തകര്‍ പറയുന്നത്.
പള്‍സര്‍ സുനി ദിലീപ് ചിത്രത്തിന്റെ ലൊക്കേഷനില്‍ എത്തിയത് ഡ്രൈവറായി
Updated on
1 min read

കൊച്ചി: പള്‍സര്‍ സുനി ദിലിപിന്റെ ചിത്രത്തില്‍ താത്കാലിക ഡ്രൈവറായി ജോലി ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രൊഡക്ഷന്‍ ഡ്രൈവറായ മുരുകനെ പൊലീസ് ചോദ്യം ചെയ്തു. എന്നാല്‍ താത്കാലിക ഡ്രൈവറായാണ് സുനി എത്തിയതെന്നും രണ്ട് ദിവസം മാത്രമാണ് സുനി ജോലി ചെയ്തതെന്നുമാണ് സിനിമയുടടെ പ്രവര്‍ത്തകര്‍ പറയുന്നത്.

പള്‍സര്‍ സുനിയുമായി യാതൊരു ബന്ധവുമില്ലെന്നും തന്റെ ചിത്രത്തിന്റെ ഭാഗമായിട്ടില്ലെന്നുമായിരുന്നു ദിലീപ് പറഞ്ഞത്. എന്നാല്‍ അതിന് വിരുദ്ധമായ രീതിയിലാണ് കാര്യങ്ങള്‍ പുറത്ത് വരുന്നത്. ലൊക്കേഷനില്‍ സുനി നടന്‍മാരുടെ ഡ്രൈവറായിരുന്നില്ലെന്നും ക്യാമറകൊണ്ടുപോകുന്ന വാഹനമാണ് ഓടിച്ചിരുന്നതുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം.

സിനിമാ ലൊക്കേഷനുകളില്‍ സാധാരണ ഡ്രൈവര്‍മാരായി എത്തുക മാക്ടയുടെ കാര്‍ഡുള്ളവര്‍ മാത്രമാണ്. എന്നാല്‍ ഇത്തരം ഡ്രൈവര്‍മാര്‍ക്ക് അത്യാവശ്യമായി ലീവേടുക്കേണ്ട സാഹചര്യമുണ്ടായാല്‍ പകരം ഡ്രൈവര്‍മാരെ ചുമതലപ്പെടുത്താറുണ്ട്. അതിന്റെ ഭാഗമായാണ് സുനി സെറ്റിലെത്തിയതെന്നും സിനിമയുടെ ചുമതലയിലുളളവരാരും ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നുമാണ് സിനിമയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.

ഏത് സാഹചര്യത്തിലാണ് സുനി ലൊക്കേഷനിലെത്തിയത് എന്നതിന് കൃത്യമായ ഉത്തരം മുരുകന്‍ നല്‍കിയിട്ടില്ലെന്നാണ് സൂചന. നാദിര്‍ഷാ നല്‍കിയ മൊഴിയില്‍ വൈരുധ്യമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വരുദിവസങ്ങളില്‍ ദിലീപിനെയും നാദിര്‍ഷായെയും വീണ്ടും ചോദ്യം ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

P. Jayarajan
black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com