

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ കോടീശ്വരിയായ സ്ത്രീ സുഹൃത്തിന്റെ ഫോണ്‍രേഖകള്‍ ആവശ്യപ്പെട്ട് പ്രതിഭാഗം. ആക്രമണത്തിന് ശേഷം സുനി മട്ടേഞ്ചേരിയിലുള്ള ഈ സ്ത്രീ സുഹൃത്തുമായി ഫോണില്‍ ബന്ധപ്പെട്ടതായാണ് കരുതപ്പെടുന്നത്. ഇതിന്റെ ഫോണ്‍രേഖകള്‍ പ്രതിഭാഗം നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രോസിക്യൂഷന്‍ നല്‍കാന്‍ തയ്യാറായിരുന്നില്ല.
അങ്കമാലി കോടതി ഇന്ന് കേസ് പരിഗണിക്കുമ്പോള്‍ ഈ ഫോണ്‍രേഖ വേണമെന്ന ആവശ്യം പ്രതിഭാഗം വീണ്ടും ഉന്നയിക്കും. ആക്രമണത്തിനിരയായ ശേഷം നടി നടത്തിയ ചികില്‍സകളുടെ വിശദാംശങ്ങളടങ്ങിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്നും പ്രതിഭാഗം ആവശ്യമുന്നയിക്കും. നേരത്തെ ഈ ആവശ്യം കോടതി തള്ളിയിരുന്നു. എന്നാല്‍ ചികില്‍സയുടെ വിശദാംശങ്ങള്‍ അറിയണമെങ്കില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്നാണ് പ്രതിഭാഗത്തിന്റെ നിലപാട്.
സുപ്രധാനമെന്ന് കരുതുന്ന രേഖകള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം പ്രോസിക്യൂഷന്‍ കഴിഞ്ഞദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ പകര്‍പ്പ് പ്രതിബാഗത്തിന് നല്‍കിയിട്ടില്ല. കൂടാതെ നടിയെ ആക്രമിച്ച ദൃശ്യങ്ങളും പ്രതിഭാഗത്തിന് നല്‍കിയിട്ടില്ല. ഈ ദൃശ്യങ്ങല്‍ വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ് വീണ്ടും കോടതിയെ സമീപിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates