പിഎസ് സി പരീക്ഷകള്‍ മാറ്റിവച്ചു; ആരോഗ്യ സര്‍വ്വകലാശാല നാളെ നടത്താനിരുന്ന തിയറി പരീക്ഷകളും മാറ്റി

ഡിപാര്‍ട്ട്മെന്റര്‍ പരീക്ഷ, അഭിമുഖം, സര്‍ട്ടിഫിക്കറ്റ് പരിശോധന തുടങ്ങിയവയും മാറ്റി. പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കും.
പിഎസ് സി പരീക്ഷകള്‍ മാറ്റിവച്ചു; ആരോഗ്യ സര്‍വ്വകലാശാല നാളെ നടത്താനിരുന്ന തിയറി പരീക്ഷകളും മാറ്റി
Updated on: 
1 min read

തിരുവനന്തപുരം: നാളെയും മറ്റന്നാളുമായി നടത്താന്‍ തീരുമാനിച്ചിരുന്ന പിഎസ് സി പരീക്ഷകള്‍ മാറ്റിവച്ചു. ഓണ്‍ലൈന്‍/ ഒഎംആര്‍ പരീക്ഷകള്‍ മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ എന്‍. നാരായണ ശര്‍മ്മയാണ് അറിയിച്ചത്. ഡിപാര്‍ട്ട്മെന്റര്‍ പരീക്ഷ, അഭിമുഖം, സര്‍ട്ടിഫിക്കറ്റ് പരിശോധന തുടങ്ങിയവയും മാറ്റി. പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കും.

ആരോഗ്യ സര്‍വ്വകലാശാല നാളെ നടത്താനിരുന്ന തിയറി പരീക്ഷകളെല്ലാം മാറ്റി. പ്രായോഗിക പരീക്ഷകള്‍ക്ക് മാറ്റമില്ല. മാറ്റിവച്ച പരീക്ഷകളുടെ പുതിയ തിയതി പിന്നീട് അറിയിക്കും.


കാര്‍ഷിക സര്‍വ്വകലാശാലയില്‍ നടത്താനിരുന്ന പ്രവേശന നടപടികളും മാറ്റിവച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ മെഡിക്കല്‍കോളെജുകളിലേക്ക് നടത്താനിരുന്ന അലോട്ട്മെന്റും ഒരു ദിവസം കൂടി നീട്ടിവച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rajendra Arlekar, OP Mathur
ksrtc
Swami Sachidananda
Former Health Ministers
X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com