പിഎസ്‌സി തട്ടിപ്പ്; ശിവരഞ്ജിത്തിനും നസീമിനും നുണ പരിശോധന നടത്തണമെന്ന് ക്രൈം ബ്രാഞ്ച്

പിഎസ്‌സി തട്ടിപ്പ്; ശിവരഞ്ജിത്തിനും നസീമിനും നുണ പരിശോധന നടത്തണമെന്ന് ക്രൈം ബ്രാഞ്ച്

തട്ടിപ്പ് നടത്തി പിഎസ്‌സി പരീക്ഷാ റാങ്ക് പട്ടികയില്‍ ഇടം നേടിയ കേസില്‍ പിടിയിലായ ശിവരഞ്ജിത്തിനും നസീമിനും നുണ പരിശോധന നടത്തണമെന്ന് ക്രൈം ബ്രാഞ്ച്
Published on

തിരുവനന്തപുരം: തട്ടിപ്പ് നടത്തി പിഎസ്‌സി പരീക്ഷാ റാങ്ക് പട്ടികയില്‍ ഇടം നേടിയ കേസില്‍ പിടിയിലായ ശിവരഞ്ജിത്തിനും നസീമിനും നുണ പരിശോധന നടത്തണമെന്ന് ക്രൈം ബ്രാഞ്ച്. ഇക്കാര്യം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കി.

ശിവരഞ്ജിത്തിനെയും നസീമിനെയും കൊണ്ട് വീണ്ടും പരീക്ഷയെഴുതിപ്പിക്കാനുള്ള നീക്കവും ക്രൈം ബ്രാഞ്ച് നീക്കം നടത്തുന്നുണ്ട്. ചോര്‍ത്തിയ ചോദ്യ പേപ്പര്‍ ഉപയോഗിച്ച് ജയിലില്‍ വച്ച് ഇരുവരെയും കൊണ്ട് പരീക്ഷയെഴുതിപ്പിക്കാനാണ് ക്രൈം ബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഹരികൃഷ്ണന്‍ സിജെഎം കോടതിയുടെ അനുമതി തേടിയിരുന്നു.

കോപ്പിയടിലൂടെ ശിവരഞ്ജിത്ത് പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ഒന്നാം റാങ്കും പ്രണവ് രണ്ടാം റാങ്കും നസീം 28ാം റാങ്കുമാണ് നേടിയത്. ക്രമക്കേട് പുറത്തു വന്നതോടെ പ്രതികളെ പട്ടികയില്‍ നിന്ന് പുറത്താക്കിയിരുന്നു. ചോദ്യ പേപ്പറുമായിട്ടായിരുന്നു ജയിലില്‍ വച്ച് ശിവരഞ്ജിത്തിനെയും നസീമിനെയും ക്രൈം ബ്രാഞ്ച്് ചോദ്യം ചെയ്തത്.  

ഒരു ചോദ്യത്തിനു പോലും ഉത്തരം പറയാന്‍ കഴിയാഞ്ഞതോടെ പ്രതികള്‍ കോപ്പിയടി സമ്മതിക്കുകയായിരുന്നു. കോപ്പിയടി സ്ഥിരീകരിക്കാനാണ് ചോര്‍ത്തിയ അതേ ചോദ്യ പേപ്പര്‍ ഉപയോഗിച്ച് ജയിലില്‍ വച്ച് പരീക്ഷ നടത്താന്‍ തീരുമാനിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com