പിപിഇ കിറ്റ് ധരിച്ച് വൈദികർ പ്രാർത്ഥന നടത്തി; കോവിഡ് ബാധിച്ച് മരിച്ച വയോധികയ്ക്ക് യാത്രമൊഴി

തൃക്കാക്കര മുണ്ടംപാലം കരുണാലയത്തിലെ അന്തേവാസിയായിരുന്നു ആനി ആൻണി
ചിത്രം: പിടിഐ
ചിത്രം: പിടിഐ
Updated on
1 min read

കൊച്ചി; കോവിഡ് ബാധിച്ച് മരിച്ച വയോധികയ്ക്ക് ക്രിസ്തീയ വിശ്വാസപ്രകാരം അന്ത്യയാത്ര ഒരുക്കി. തൃക്കാക്കര മുണ്ടംപാലം കരുണാലയത്തിലെ അന്തേവാസിയായിരുന്നു ആനി ആൻണി എന്ന എഴുപത്തിയാറുകാരിക്കാണ് കോവി‍ഡ് മാനദണ്ഡം പാലിച്ച്, സഭാവിശ്വാസപ്രകാരം അന്ത്യയാത്രയൊരുക്കിയത്. പിപിഇ കിറ്റ് ധരിച്ചെത്തിയ വൈദികർ ഇവർക്കായി പ്രാർത്ഥന നടത്തുകയായിരുന്നു.

വരാപ്പുഴ അതിരൂപതയുടെ ഇടപെടലിലൂടെയാണ് നടപടി. നായരമ്പലം വാടേൽപള്ളി സെമിത്തേരിയിൽ വരാപ്പുഴ അതിരൂപതയിലെ കെ.സി.വൈ.എം. ഡയറക്ടർ ഫാ. ഷിനോജ് ആരാഞ്ചേരി, പബ്ളിക് റിലേഷൻ ഡയറക്ടർ ഫാ. സോജൻ മാളിയേക്കൽ, കെ.സി.വൈ.എം. പ്രവർത്തകരായ എഡിസൺ ജോൺസൺ, ജോർജ് രാജീവ് എന്നിവരുടെ സംഘമാണ് സംസ്കാരച്ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. വാടേൽപള്ളി ഇടവകാംഗമായ നായരമ്പലം കുടുങ്ങാശ്ശേരി മണുവേലിപ്പറമ്പിൽ പരേതനായ ആന്റണിയുടെ ഭാര്യ ആനി വെള്ളിയാഴ്ചയാണ് കോവിഡ് ബാധിച്ച് മരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com