പുതുവര്‍ഷത്തില്‍ വ്യത്യസ്ത വാഹനാപകടങ്ങളില്‍ അഞ്ചു മരണം

പുതുവർഷ ദിനത്തിൽ സംസ്ഥാനത്തുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ അ‍ഞ്ചുപേർ മരിച്ചു
പുതുവര്‍ഷത്തില്‍ വ്യത്യസ്ത വാഹനാപകടങ്ങളില്‍ അഞ്ചു മരണം
Updated on: 
1 min read


കൊച്ചി : പുതുവർഷ ദിനത്തിൽ സംസ്ഥാനത്തുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ അ‍ഞ്ചുപേർ മരിച്ചു. കോഴിക്കോട് ചേളന്നൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. വൈദ്യുതിത്തൂണില്‍ ബൈക്കിടിച്ചാണ് അപകടം.  നിജിന്‍(21), അഭിഷേക്(21) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം.  ബൈക്കിൻെറ നിയന്ത്രണം തെറ്റിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം. ഇരുവരും പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നോ എന്ന കാര്യം പൊലീസ് പരിശോധിച്ചു വരികയാണ്. 

ആലപ്പുഴ കലവൂരിൽ ദേശീയ പാതയിൽ പുതുവത്സര പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ യുവദമ്പതികൾ മരിച്ചു. ബൈക്കിൽ കാറിടിച്ചായിരുന്നു അപകടം.  വണ്ടാനം പറമ്പിപള്ളി തെക്കേതിൽ സനീഷ് (23), ഭാര്യ രേഷ്മ രമേശ് (മീനു 23) ആണ് മരിച്ചത്.പുലർച്ചേ നാല് മണിക്കായിരുന്നു അപകടം.

കൊച്ചിയിൽ പുതുവത്സരാഘോഷം കഴിഞ്ഞു മടങ്ങുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന കാറിടിക്കുകയായിരുന്നു. രണ്ടു പേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നു. തൃശൂർ വാളൂരിൽ സൈക്കിളിൽ വാഹനം ഇടിച്ച് വിദ്യാർത്ഥി മരിച്ചു. വാളൂർപറമ്പിൽ ആൽവിനാണ് മരിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com