

തൃശൂര്‍: പൊലീസ് പീഢനത്തെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്‌തെന്ന പരാതിയില്‍ ലോകായുക്ത ഡിവിഷന്‍ ബെഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി. വിനായകന്റെ അച്ഛന്‍ നല്‍കിയ പരാതിയിലാണ് നടപടി. അന്വേഷണത്തിന്റെ ഭാഗമായി ഡോ. ബലറാം , ഡോ. രാഖിന്‍, വിനായകന്റെ സുഹൃത്ത് ശരത്ത് എന്നിവര്‍ സാക്ഷികളായി ഹാജരായി മൊഴി നല്‍കാന്‍ ലോകായുക്ത ജസ്റ്റിസ് പയസ് സി കുരൃകോസ്, ഉപലോകായുകത ജസ്റ്റിസ് കെ പി ബാലചന്ദ്രന്‍ എന്നിവര്‍ സമന്‍സ് അയച്ചു.
കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കേസെടുത്ത വാടാനപ്പള്ളി സബ് ഇന്‍സ്‌പെക്ടറോട് കേസ് ഡയറിയും കസ്റ്റഡി മര്‍ദ്ദനമേറ്റെന്നു പറയപ്പെടുന്ന പാവറട്ടി സ്‌റ്റേഷനിലെ എസ്‌ഐയോട് ജിഡിയും ഹാജരാക്കാന്‍ ലോകായുക്ത സമന്‍സ് അയച്ചു. 16,17 തിയ്യതികളിലെ പാവറട്ടി സ്റ്റേഷനിലെ ജനറല്‍ ഡയറി ഹാജരാക്കണമെന്നും ലോകായുക്ത നിര്‍ദേശിച്ചിട്ടുണ്ട്.
അതിനിടെ വിനായകന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തിനുള്ളില്‍ സമഗ്രമായ റിപ്പോര്‍ട്ട് നല്‍കാന്‍ തൃശൂര്‍ കളക്ടര്‍ക്കും റൂറല്‍ എസ്പിക്കും ദേശീയ പട്ടികജാതി കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates