പോലീസ് ക്ലബ്ബിലേക്കു ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ വിളിപ്പിച്ചു

പോലീസ് ക്ലബ്ബിലേക്കു ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ വിളിപ്പിച്ചു
Updated on: 
1 min read

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം പുരോഗമിക്കെ
മിമിക്രി സിനിമ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ പോലീസ് വിളിപ്പിച്ചു. ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്ത ആലുവ പോലീസ് ക്ലബ്ബിലേക്കാണ് ധര്‍മ്മജനെ പോലീസ് വിളിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ടു മൊഴിയെടുക്കാനാണ് ധര്‍മ്മജനെ വിളിപ്പിച്ചതെന്നാണ് സൂചന. നടിയെ അക്രമിച്ച കേസന്വേഷണ സംഘമാണ് വിളിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡിവൈഎസ്പി വിളിപ്പിച്ചിട്ടാണ് വന്നതെന്ന് ധര്‍മ്മജന്‍ വ്യക്തമാക്കി. മിമിക്രി രംഗത്തു സജീവമായിരുന്ന ധര്‍മ്മജന്‍ ഈയടുത്താണ് സിനിമയിലും സജീവമായത്. വില്ലാളി വീരന്‍, ലൈഫ് ഓഫ് ജോസൂട്ടി, പാപ്പി അപ്പച്ചാ, മൈ ബോസ് എന്നീ ദിലീപ് ചിത്ത്രതിലും നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണിയിലും ധര്‍മജന്‍ അഭിനയിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER