തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ വാസയോഗ്യമല്ലാത്ത സ്ഥലങ്ങളില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. സംസ്ഥാനത്ത് ഇതുവരെ 412 ഇടങ്ങളിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടാത്. ്അതിന്റെ സമീപ പ്രദേശങ്ങളില്‍ ചിലയിടങ്ങളില്‍ വിള്ളലോട് കൂടിയിരിക്കുകയാണ്.ഇത്തരം സ്ഥലങ്ങളില്‍ ആളുകളെ താമസിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. അത്തരം സ്ഥലങ്ങളില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കാനായി സ്ഥലങ്ങള്‍ കണ്ടെത്താന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് റവന്യൂ മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
പുഴയുടെ കരകളില്‍ താമസിക്കുന്നവര്‍ക്കും, തോടിന്റയും പുറംമ്പോക്കില്‍ വീട് നഷ്ടപ്പെട്ടമായവര്‍ക്കും അതേസ്ഥലങ്ങളില്‍ വീട് വെക്കാന്‍ അനുവദിക്കില്ല. അത്തരം ആളുകളുടെ പുനരധിവാസത്തിന് ഭൂമി കണ്ടെത്താനും കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൂടുതല്‍ ആളുകള്‍ക്ക് ഭൂമി കണ്ടെത്താനാകാത്ത സാഹചര്യത്തില്‍ പറ്റാവുന്ന കേന്ദ്രങ്ങളില്‍ വലിയ ഫ്‌ലാറ്റ് നിര്‍മ്മിച്ച് താമസിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു
പ്രളയകാലത്ത് പുഴയുടെ സ്വഭാവികഗതി മാറിയിട്ടുണ്ട്. പുഴയുടെ ഓരത്തുള്ള പല കെട്ടിടങ്ങള്‍ക്കും ഭൂമിയുമായി ബന്ധമില്ല. അത്തരം കെട്ടിടങ്ങള്‍ക്ക് പുനര്‍നിര്‍മ്മാണം അനുവദിക്കില്ല. അനധികൃതമായി കൈവശം വെച്ച ഭൂമിയില്‍ കെട്ടിട്ടം നഷ്ടപ്പെട്ടവര്‍ക്ക് പുനര്‍ നിര്‍മ്മാണത്തിന് അനുവദിക്കില്ല. പ്രളയത്തെ തുടര്‍ന്ന് പുഴകളില്‍ മണല്‍ വന്ന് അടിഞ്ഞിട്ടുണ്ട്. നിലവിലെ നിയമം അനുസരിച്ച് കൈകാര്യം ചെയ്യാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിതായും റവന്യൂ മന്ത്രി പറഞ്ഞു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates