പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തുന്നില്ല; നേതാക്കള്‍ ശൈലി മാറ്റണമെന്ന് സിപിഎം

പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ചുമതലയുള്ള ഏജന്‍സികള്‍ പണം ചെലവാക്കുന്നവരായി മാത്രം ഒതുങ്ങിപ്പോവുകയാണെന്നും കുറ്റപ്പെടുത്തി
പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തുന്നില്ല; നേതാക്കള്‍ ശൈലി മാറ്റണമെന്ന് സിപിഎം
Updated on
1 min read

തിരുവനന്തപുരം; സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി ജനങ്ങളില്‍ എത്തുന്നില്ലെന്ന് സിപിഎം സെക്രട്ടേറിയറ്റ്. പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ചുമതലയുള്ള ഏജന്‍സികള്‍ പണം ചെലവാക്കുന്നവരായി മാത്രം ഒതുങ്ങിപ്പോവുകയാണെന്നും കുറ്റപ്പെടുത്തി. പ്രവര്‍ത്തന ശൈലിയും പ്രസംഗ ശൈലിയും മാറ്റാന്‍ നേതാക്കള്‍ തയ്യാറാകണമെന്നും ജനങ്ങളെ വിശ്വസത്തിലെടുത്തു മാത്രമേ മുന്നോട്ടു പോകാനാവൂ എന്നുമാണ് സിപിഎം വ്യക്തമാക്കി. 

സര്‍ക്കാരിനു കേവലം ഇനി ഒന്നരവര്‍ഷം കുടി മാത്രമേ ബാക്കിയുള്ളൂ. ലൈഫ് പോലുള്ള ജനകീയ പദ്ധതികള്‍ ഇഴഞ്ഞു നീങ്ങുകയാണ്.  എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭവനപദ്ധതി ധാരാളം പേര്‍ക്കു പ്രയോജനം ചെയ്യുന്നുണ്ട്. തദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിനു മുമ്പു പാര്‍ട്ടിയേയും സര്‍ക്കാരിനേയും ഒരേ ദിശയില്‍ കൊണ്ടുപോകാന്‍ വേണ്ട നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ പരാജയമാകും ഫലമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ നേതാക്കള്‍ തുറന്നടിച്ചു.

സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വിവാദങ്ങള്‍ ഒഴിഞ്ഞ നേരമില്ലെന്നും പോലീസ് സര്‍ക്കാരിനു തലവേദനയാണെന്നും സെക്രട്ടേറിയറ്റില്‍ നേതാക്കള്‍ പറഞ്ഞു.  തെറ്റുതിരുത്തല്‍ രേഖകള്‍ ഒരുപാടു ചര്‍ച്ച ചെയ്തതാണ്. തെറ്റ് ആരും ചെയ്താലും നടപടി ഉണ്ടാകണം. പാര്‍ട്ടിയില്‍ തിരുത്തലുകള്‍ അനിവാര്യമാണ്. അല്ലെ ങ്കില്‍ പാര്‍ട്ടിയുടെ ജനകീയടിത്തറ തകരുമെന്നും നേതാക്കള്‍ വിമര്‍ശിച്ചു. 

സംഘടനാ തലത്തില്‍ പാര്‍ട്ടി അടിത്തറ ശക്തിപ്പെടുത്താന്‍ സമഗ്ര നിര്‍ദ്ദേശങ്ങളുമായി പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ കരട് രേഖയ്ക്കും  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ വലിയ തിരിച്ചടിക്ക് ശേഷം നിശ്ചയിച്ച ഗൃഹസന്ദര്‍ശന പരിപാടി പൂര്‍ണ്ണമായി വിജയിച്ചില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. പല സ്ഥലങ്ങളിലും വീഴ്ച സംഭവിച്ചു. ഗൃഹസന്ദര്‍ശനങ്ങള്‍ തുടരും. വിശ്വാസം സംബന്ധിച്ച് സ്ത്രീകളെ കേന്ദ്രീകരിച്ച് നിലപാട് വിശദീകരിക്കാനും തീരുമാനം ആയിട്ടുണ്ട്. ഭരണ നേട്ടങ്ങള്‍ താഴേ തട്ടിലേക്ക് എത്തിക്കാന്‍ പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com