പ്രൊഫസര്‍ ജയരാമന്‍ അന്തരിച്ചു; സംസ്‌കാരം നാളെ 

ഗൗരീശപട്ടത്തെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് മണക്കാടുള്ള പുത്തന്‍ കോട്ട ബ്രാഹ്മണ ശ്മശാനത്തില്‍ 
പ്രൊഫസര്‍ ജയരാമന്‍ അന്തരിച്ചു; സംസ്‌കാരം നാളെ 
Updated on
1 min read

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വിഭാഗം ഡയറക്ടറായിരുന്ന  പ്രൊഫസര്‍ ജയരാമന്‍ (82) അന്തരിച്ചു. ഗൗരീശപട്ടത്തെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് മണക്കാടുള്ള പുത്തന്‍ കോട്ട ബ്രാഹ്മണ ശ്മശാനത്തില്‍ നടക്കും. 

ഭാര്യ കമല. മാധ്യമപ്രവര്‍ത്തകയും സംവിധായികയുമായ ഡോക്ടര്‍ ജെ ഗീത, അനന്തരാമന്‍, രാധ എന്നിവര്‍ മക്കളാണ്.

തിരുവനന്തപുരം എഞ്ചിനീയറിങ് കോളെജ് പ്രിന്‍സിപ്പലായി സേവനം അനുഷ്ഠിച്ച അദ്ദേഹം മദ്രാസ് ഐഐടിയിലും മാര്‍ഗ്ഗദര്‍ശിയായി പ്രവര്‍ത്തിച്ചിരുന്നു. രാജ്യത്തെ അറിയപ്പെടുന്ന ഹാം റേഡിയോ ഉപയോക്താവ് കൂടിയായിരുന്ന പ്രൊഫസര്‍ ജയരാമനെ സമഗ്ര സംഭാവന പുരസ്‌കാരം നല്‍കി അമേച്വര്‍ റേഡിയോ സൊസൈറ്റി ഓഫ് ഇന്ത്യ ആദരിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com