

പ്രളയസമാനമായ ഒരവസ്ഥയില്‍ക്കൂടി കടന്നുപോവുകയാണ്, കേരളം. ഒരേ മനസ്സോടെ ഒറ്റക്കെട്ടായി നിന്ന് ഒരിക്കല്‍ക്കൂടി അതിജീവന പോരാട്ടത്തിലാണ് മലയാളികള്‍. കനത്ത മഴയില്‍ ഒട്ടേറെപ്പേര്‍ ദുരിതത്തിലേക്കു വീണുകൊണ്ടിരിക്കുമ്പോള്‍ സഹജീവികളെ സഹായിക്കാന്‍ സന്നദ്ധരായി വരുന്നവരുടെ എണ്ണവും കുറവല്ല. എന്നാല്‍ ഇവരില്‍ എത്രപേര്‍ക്ക് അതു ഫലപ്രദമായി ചെയ്യാനാവുന്നുണ്ട്? കഴിഞ്ഞ പ്രളയകാലത്തെ അനുഭവം വിവരിക്കുകയാണ്, രഞ്ജിത് ആന്റണി ഈ കുറിപ്പില്‍. റെസ്‌ക്യൂ വളണ്ടറിങ്ങിന് ഇറങ്ങുന്നവര്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടത്:
രഞ്ജിത് ആന്റണി ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ്:
റെസ്‌ക്യു വളണ്ടറിംഗ്
കഴിഞ്ഞ തവണ എന്റെ സുഹൃത്തിന്റെ അച്ചനും അമ്മയുമടക്കം ഒരു 5 പേര്‍ ഒരു വീടിന്റെ രണ്ടാം നിലയില്‍ കുടുങ്ങി പോയിരുന്നു. എല്ലാവരും 70 വയസ്സിനു 90 വയസ്സിനും ഇടയിലുള്ളവര്‍. ആ പ്രദേശത്ത് ലഭ്യമായ ഫോണ്‍ നമ്പറുകളിലൊക്കെ വിളിച്ചു. പലരും സഹായം വാഗ്ദാനം ചെയ്തു. എന്നാല്‍ ഫോളോ അപ്പിനു വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കില്ല. സ്വിച്ഡ് ഓഫ് ആണു. (കുറേ നെറ്റ്വര്‍ക്കിന്റെ പ്രശ്‌നവുമാകും)
അങ്ങനെ ഇരിക്കെ ഫേസ്ബുക്കിലൊക്കെ കണ്ട് പരിചയമുള്ള ഒരാളുടെ നമ്പര്‍ കിട്ടി. ഫേസ്ബുക്കില്‍ തന്നെ അയാള്‍ സഹായം വാഗ്ദാനം ചെയ്ത് ഒരു പോസ്റ്റിട്ടിരുന്നു. അവിടെ നിന്നാണു നമ്പര്‍ കിട്ടിയത്. ആ പോസ്റ്റ് കണ്ടപ്പോള്‍ എനിക്ക് തോന്നിയ ആശ്വാസം ചില്ലറ അല്ല. പോലീസും, അധികാരികളും ഗവണ്‍മന്റ് മെഷിനറികളുമായി അവര്‍ക്കുള്ള അടുപ്പമൊക്കെ വിവരിച്ച ഒരു പോസ്റ്റായിരുന്നു. അതിനാല്‍ തന്നെ ഇവിടെ നിന്ന് ഞാന്‍ പ്രതീക്ഷിക്കുന്ന സഹായം ലഭിക്കുമെന്ന് ഉറപ്പായിരുന്നു.
അയാളെ വിളിച്ചപ്പോള്‍ വളരെ അനുഭാവപൂര്‍വ്വമായ ഒരു പ്രതികരണമാണു ലഭിച്ചത്. എല്ലാ വിവരങ്ങളും അയാള്‍ ശ്രദ്ധയോടെ കേട്ടു. 2 മണിക്കുറിനു ശേഷം അവരെ വിളിക്കാനും പറഞ്ഞു.
2 മണിക്കുറിനു ശേഷം അവരെ വിളിച്ചു. ഫോണ്‍ ബിസി. എല്ലാ രണ്ട് മണിക്കുര്‍ ഇടവിട്ടും െ്രെട ചെയ്‌തോണ്ടിരുന്നു. ഒന്നുകില്‍ ഫോണ്‍ ബിസി, അല്ലെങ്കില്‍ സ്വിച്ഡ് ഓഫ് അല്ലെങ്കില്‍ ഫോണ്‍ അടിക്കും എടുക്കുന്നില്ല.
അവസാനം 18 മണിക്കുറിനു ശേഷം ആള്‍ ഫോണെടുത്തു. എന്തെങ്കിലും അങ്ങോട്ട് പറയുന്നതിനു മുന്നെ ഒരാക്രോശമായിരുന്നു. താന്‍ 24 മണിക്കുറിനു ശേഷം ഉറങ്ങാന്‍ കിടന്നെ ഉള്ളെന്നും ഒരല്‍പം വകതിരിവ് കാണിക്കണം എന്നാണു ആക്രോശത്തിലൂടെ എന്നോട് പറഞത്. എന്ത് വക തിരുവാണു അവര്‍ ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല. അതിനാല്‍ എന്റെ പ്രശ്‌നം ഒന്നൂടെ പറഞ്ഞു. ഈ പേരും നാളുമൊക്കെ മുന്‍പ് വിളിച്ചതാണെങ്കില്‍ റെസ്‌ക്യു വെബ്‌സൈറ്റില്‍ അയാള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടാവുമെന്നും, എന്നോട് വെയിറ്റ് ചെയ്യാനും പറഞ്ഞിട്ട് ഫോണ്‍ കട് ചെയ്തു.
സത്യം പറഞ്ഞാല്‍ എനിക്ക് അയാളുടെ സ്ഥിതി മനസ്സിലായി. ആദ്യം ഒന്നമ്പരന്നെങ്കിലും ഫോണ്‍ വെച്ച് കഴിഞ്ഞപ്പോള്‍ എനിക്ക് അയാളോട് പാവം തോന്നി. 24 മണിക്കുര്‍ കൊണ്ട് അവര്‍ ഫിസിക്കലിയും മെന്റലിയും ഡ്രെയിന്‍ഡ് ആയിപ്പോയി. ആരോടെങ്കിലും അവരുടെ ഫ്രസ്‌റ്റ്രേഷന്‍ ഒന്ന് വെന്റ് ചെയ്യാന്‍ കാത്തിരിക്കുക ആയിരുന്നിരിക്കും. നിര്‍ഭാഗ്യവശാല്‍ ആ ബലിമൃഗം ഞാനായിപ്പോയി. ഫോണ്‍ കട് ചെയ്ത് കഴിഞ്ഞു അവര്‍ക്കും കുറ്റബോധം തോന്നിയിരിക്കാം എന്നത് എനിക്കുറപ്പാണു.
പറഞ്ഞു വന്നത് റെസ്‌ക്യു വളണ്ടറിംഗ് എന്നാല്‍ ഇമോഷണലി ശ്രമകരമായ ഒരു ജോലി ആണു. നിങ്ങള്‍ ഉദ്ദേശിക്കുന്ന പോലെ എളുപ്പമല്ല. ഏകോപനവും ഫോളോ അപ്പും ഒക്കെ ശരിക്കും ബുദ്ധിമുട്ടേറിയ ഒരു ജോലിയാണു. 24 മണിക്കുറും പോരാതെ വരും. അത് കൊണ്ട് ഫോണ്‍ നമ്പര്‍ പബ്ലിഷ് ചെയ്യുമ്പോള്‍ നേരിടാന്‍ പോകുന്ന വെല്ലുവിളിയെ കുറിച്ച് ഒരല്‍പം ധാരണ വേണം. അല്ലെങ്കില്‍ നിങ്ങളെ വിശ്വസിച്ച് ഫോണിനപ്പുറമിരിക്കുന്നവരെ നിരാശപ്പെടുത്തണ്ടി വരും. സഹായത്തെക്കാള്‍ ഉപദ്രവമായിരിക്കും നിങ്ങള്‍ ചെയുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates