ബാർ അടച്ചപ്പോൾ, വീട്ടിൽ നിന്ന് മദ്യക്കച്ചവടം; വിറ്റത് അഞ്ചര ലക്ഷം രൂപയുടെ മദ്യം; ബാർ ഉടമ അറസ്റ്റിൽ

മലപ്പുറത്തെ വണ്ടൂർ സിറ്റി പാലസ് ബാർ ഉടമ നരേന്ദ്രനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്
ബാർ അടച്ചപ്പോൾ, വീട്ടിൽ നിന്ന് മദ്യക്കച്ചവടം; വിറ്റത് അഞ്ചര ലക്ഷം രൂപയുടെ മദ്യം; ബാർ ഉടമ അറസ്റ്റിൽ
Updated on: 
1 min read

മലപ്പുറം: ബാർ അടച്ചതോടെ വീട്ടിലിരുന്ന് മദ്യക്കച്ചവടം പൊടിപൊടിച്ച ബാറുടമ അറസ്റ്റിൽ. മലപ്പുറത്തെ വണ്ടൂർ സിറ്റി പാലസ് ബാർ ഉടമ നരേന്ദ്രനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ബാറിലിരുന്ന മദ്യം വീട്ടിലേക്ക് കൊണ്ടുപോയി ഇയാൾ വിൽപ്പന നടത്തുകയായിരുന്നു. അഞ്ചര ലക്ഷം രൂപയുടെ മദ്യമാണ് ഇയാൾ ലോക്ക്ഡൗണിനിടെ വിറ്റത്. 

എക്സൈസ് ഇന്‍റലിജൻസ് വിഭാഗത്തിന് കിട്ടിയ പരാതിയെതുടര്‍ന്നുള്ള അന്വേഷണത്തിലാണ് ബാറിലെ മദ്യം ഇയാല്‍ വീട്ടില്‍ കൊണ്ടുപോയി വിറ്റത് കണ്ടെത്തിയത്. ലോക്ഡൗൺ കാലത്ത് ബാറ്‍‍ എക്സൈസ് പൂട്ടി സീല്‍ ചെയ്തിരുന്നു. പൂട്ട് പൊളിച്ചാണ് മദ്യം കടത്തിയതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ബാറിലെ സ്റ്റോക്കില്‍ മൂന്നൂറ്റി അറുപത് ലിറ്റര്‍ മദ്യം കുറവുണ്ട്. ഉടമ നരേന്ദ്രനൊപ്പം മദ്യ വില്‍പനക്ക് സഹായം ചെയ്ത മൂന്ന് ബാറ്‍ ജീവനക്കാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com