ബിജെപിക്ക് മതേതര നിലപാടില്ല ; തെരഞ്ഞെടുപ്പിൽ സഖ്യമില്ല ; ബന്ധം ഉപേക്ഷിച്ച് പി സി ജോർജ്ജ്

ബിജെപിക്ക് മതേതര മുഖമില്ലെന്നും അത്തരമൊരു പാര്‍ട്ടിയുമായി ജനപക്ഷം സഹകരിക്കില്ലെന്നും പി സി ജോര്‍ജ് 
ബിജെപിക്ക് മതേതര നിലപാടില്ല ; തെരഞ്ഞെടുപ്പിൽ സഖ്യമില്ല ; ബന്ധം ഉപേക്ഷിച്ച് പി സി ജോർജ്ജ്
Updated on
1 min read

കോട്ടയം : ബിജെപി ബന്ധം ഉപേക്ഷിച്ച് കേരള ജനപക്ഷം നേതാവ് പി സി ജോർജ്ജ് എംഎൽഎ. ബിജെപിക്ക് മതേതര നിലപാടില്ലെന്ന് പി സി ജോര്‍ജ് കുറ്റപ്പെടുത്തി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമില്ല. ബിജെപിക്ക് മതേതര മുഖമില്ലെന്നും അത്തരമൊരു പാര്‍ട്ടിയുമായി ജനപക്ഷം സഹകരിക്കില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.

കഴിഞ്ഞ ദിവസം സോണിയ ഗാന്ധിയുമായി പി.സി.ജോര്‍ജ് കൂടിക്കാഴ്ച നടത്താന്‍ ഡല്‍ഹിയില്‍ എത്തിയിരുന്നു. എന്നാൽ സോണിയ അനുമതി നിഷേധിച്ചിരുന്നു. ലോക്സഭ തെര‍ഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ജോർജ് കളംമാറ്റി ചവിട്ടുന്നതെന്നാണ് റിപ്പോർട്ട്. 

ശബരിമല വിഷയത്തില്‍ ബിജെപി നിലപാടിനൊപ്പമാണ് താനെന്ന് പി സി ജോർജ്ജ് പ്രഖ്യാപിച്ചിരുന്നു. രാജഗോപാലിനെയും തന്നെയും നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരുത്തണമെന്ന് സ്പീക്കറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ശബരിമലയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച്  ബിജെപി എംഎൽഎ ഒ രാജഗോപാലിനൊപ്പം നിയമസഭയില്‍ കറുപ്പണിഞ്ഞ് ജോര്‍ജ് എത്തിയത് വാര്‍ത്തയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com