ബൈക്ക് പൊലീസ് പിടിച്ചെടുത്തതിൽ മനംനൊന്ത് നടുറോഡിൽ തീകൊളുത്തിയ യുവാവ് മരിച്ചു 

75 ശതമാനം പൊള്ളലേറ്റിരുന്നു
ബൈക്ക് പൊലീസ് പിടിച്ചെടുത്തതിൽ മനംനൊന്ത് നടുറോഡിൽ തീകൊളുത്തിയ യുവാവ് മരിച്ചു 
Updated on
1 min read

രാജാക്കാട്; നിരോധനാജ്ഞ ലംഘിച്ച് പുറത്തിറങ്ങിയതിന് പൊലീസ് ബൈക്ക് പിടിച്ചെടുത്തതിന് നടുറോഡിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. സൂര്യനെല്ലി സ്വദേശി വിജയപ്രകാശ് (22) ആണ് ഇന്ന് പുലർച്ചെ കോട്ടയം മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചത്. 75 ശതമാനം പൊള്ളലേറ്റിരുന്നു. 

ഞായറാഴ്ച ഉച്ചയോടെ സൂര്യനെല്ലിയിലാണ് സംഭവമുണ്ടായത്. നിരോധനാജ്ഞ ലംഘിച്ച് ബൈക്കിൽ കറങ്ങിനടന്ന യുവാവിനെ നാട്ടുകാരുടെ പരാതിയെ തുടർന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. തുടർന്ന് ബൈക്ക് സമീപത്തെ ഒരു കടയുടെ സമീപം വാങ്ങിവെയ്ക്കുകയും ചെയ്തു. അല്പസമയത്തിനുശേഷം സൂര്യനെല്ലി സഹകരണ ബാങ്കിന്റെ മുമ്പിലെത്തിയ ഇയാൾ കൈയിൽ കരുതിയിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

നാട്ടുകാർ ഓടിക്കൂടി തീയണച്ചു. തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സാരമായി പൊള്ളലേറ്റതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലാക്കി. സമ്പർക്ക വിലക്ക് ലംഘിച്ച് കറങ്ങിനടന്നതിന് മുൻപ് പലതവണ പോലീസ് ഇയാളെ താക്കീത് ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com