മണിയുടേത് നാടന്‍ ശൈലിയാണോയെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടേയെന്ന് കാനം

മണിയുടേത് നാടന്‍ ശൈലിയാണോയെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടേയെന്ന് കാനം

മണിയുടേത് നാടന്‍ ശൈലിയാണെന്ന വിശദീകരണം സ്വീകരിക്കണമോയെന്ന് പൊതുസമൂഹം തീരുമാനിക്കട്ടേയെന്ന് കാനം
Published on

കോട്ടയം: പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ അധിക്ഷേപിച്ച് പരാമര്‍ശം നടത്തിയ മന്ത്രി എം.എം.മണിയുടേത് നാടന്‍ ശൈലിയാണോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടേയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എം.എം.മണിയുടേത് നാടന്‍ ശൈലിയാണെന്ന വിശദീകരണം സ്വീകരിക്കണമോയെന്ന് പൊതുസമൂഹം തീരുമാനിക്കട്ടേയെന്ന് കാനം പറഞ്ഞു. 

വാക്കുകളില്‍ മിതത്വം പാലിക്കണമെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ മണിയുടെ പ്രസ്താവനയെ കുറിച്ച് താന്‍ അഭിപ്രായം പറയുന്നില്ല. ഈ വിഷയത്തില്‍ മുഖ്യമന്ത്രി തന്നെ വിശദീകരണം നല്‍കി കഴിഞ്ഞു. പെമ്പിളൈ ഒരുമെയുടെ സമരം ചാനലുകള്‍ സൃഷ്ടിച്ചതാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com