മണ്ണുവന്ന് പൊതിഞ്ഞിട്ടും അമ്മ ഒന്നരവയസ്സുകാരനെ നെഞ്ചോടുചേര്‍ത്തു പിടിച്ചു...; ഹൃദയം തകര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍

മണ്ണുവന്ന് പൊതിഞ്ഞിട്ടും അമ്മ ഒന്നരവയസ്സുകാരനെ നെഞ്ചോടുചേര്‍ത്തു പിടിച്ചു...; ഹൃദയം തകര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍

കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞ് വീട് തകര്‍ന്ന് കാണാതായവര്‍ക്കായുള്ള തിരച്ചിലിനിടെ നെഞ്ചു പിളരുന്ന രംഗങ്ങള്‍ക്കാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് സാക്ഷിയാകേണ്ടിവന്നത്.
Published on

മലപ്പുറം: കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞ് വീട് തകര്‍ന്ന് കാണാതായവര്‍ക്കായുള്ള തിരച്ചിലിനിടെ നെഞ്ചു പിളരുന്ന രംഗങ്ങള്‍ക്കാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് സാക്ഷിയാകേണ്ടിവന്നത്. അമ്മയുടെ നെഞ്ചോടുചേര്‍ന്ന് കിടന്ന അവസ്ഥയിലായില്‍ ഒന്നരവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയത് രക്ഷാ പ്രവര്‍ത്തകരുടെ ശ്വാസം നിലപ്പിക്കുന്ന കാഴ്ചയായി. 

കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലാണ് ശരത്, ഭാര്യ ഗീതു, ഒന്നരവയസ്സുകാരന്‍ ധ്രുവ് എന്നിവരെ കാണാതായത്. ഗീതുവിന്റെ മൃതദേഹം കണ്ടെത്തിയെന്നായിരുന്നു പൊലീസ് ആദ്യം അറിയിച്ചത്. എന്നാല്‍ പുറത്തെടുത്തപ്പോഴാണ് ഗീതുവിന്റെ നെഞ്ചോടുചേര്‍ന്നിരിക്കുന്ന ധ്രുവിനെയും കണ്ടത്. ശരതിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. 

മഴ ശമിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് കാര്യമായ വെല്ലുവിളികളില്ല. കഴിഞ്ഞ ദിവസം കോട്ടക്കുന്നില്‍ മണ്ണിടിയുന്നതിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വിഡിയോ സ്‌റ്റോറി കാണാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com