മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് സസ്‌പെന്‍ഷന്‍; കെഎസ്ആര്‍ടിസി കണ്ടക്ടറെ ഉടന്‍ തിരിച്ചെടുക്കണം; ഹൈക്കോടതി

സാമൂഹിക മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് സസ്‌പെന്റ് ചെയ്ത കെഎസ്ആര്‍ടിസി കണ്ടക്ടറെ ഉടന്‍ തിരിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്
മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് സസ്‌പെന്‍ഷന്‍; കെഎസ്ആര്‍ടിസി കണ്ടക്ടറെ ഉടന്‍ തിരിച്ചെടുക്കണം; ഹൈക്കോടതി
Updated on
1 min read

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് സസ്‌പെന്റ് ചെയ്ത കെഎസ്ആര്‍ടിസി കണ്ടക്ടറെ ഉടന്‍ തിരിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. പാറശാല കുറുങ്കുട്ടി ഡിപ്പോയിലെ എസ് പ്രശാന്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

സസ്‌പെന്‍ഷന്‍ നടപടി അനന്തമായി നീട്ടികൊണ്ടു പോകുന്നത് ചോദ്യം ചെയ്താണ് പ്രശാന്ത് ഹര്‍ജി സമര്‍പ്പിച്ചത്. സിംഗിള്‍ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മെയ് പത്തിന് ആനവണ്ടി എന്ന് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ മുഖ്യമന്ത്രിയെ അപകീര്‍ത്തി പെടുത്തി പോസ്റ്റിട്ടെന്നാരോപിച്ചായിരുന്നു കണ്ടക്ടറെ സസ്‌പെന്റ് ചെയ്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com