മുറിച്ചെറിഞ്ഞിട്ടും പിന്തുടരുന്ന നമ്പൂരി വാൽ; കൈതപ്രത്തെ പരിഹസിച്ച് സിവിക് ചന്ദ്രൻ

കൈതപ്രം ദാമോദരൻ നമ്പൂതിരി പരസ്യമായി ഇനി താൻ നമ്പൂതിരിയല്ലെന്ന് പ്രഖ്യാപിച്ചിട്ടും നമ്പൂരി വാൽ ഇപ്പോഴും പിന്തുടരുക തന്നെയാണെന്ന് എഴുത്തുകാരനും നാടകകൃത്തുമായ സിവിക് ചന്ദ്രൻ
മുറിച്ചെറിഞ്ഞിട്ടും പിന്തുടരുന്ന നമ്പൂരി വാൽ; കൈതപ്രത്തെ പരിഹസിച്ച് സിവിക് ചന്ദ്രൻ
Updated on
1 min read

കോഴിക്കോട്: കൈതപ്രം ദാമോദരൻ നമ്പൂതിരി പരസ്യമായി ഇനി താൻ നമ്പൂതിരിയല്ലെന്ന് പ്രഖ്യാപിച്ചിട്ടും നമ്പൂരി വാൽ ഇപ്പോഴും പിന്തുടരുക തന്നെയാണെന്ന് എഴുത്തുകാരനും നാടകകൃത്തുമായ സിവിക് ചന്ദ്രൻ. തന്റെ ഫെയ്സ്ബുക്ക് പേജിലെഴുതിയ കുറിപ്പിലാണ് സിവികിന്റെ പരിഹാസം.

അദ്ദേഹത്തിന് ഏറ്റവുമൊടുവിൽ കിട്ടിയ പുരസ്കാരത്തിന്റെ റിപ്പോർട്ടിലും കൈതപ്രം നമ്പൂതിരി തന്നെ. ഒരാളെ വാല് മുറിച്ചുകളയാന്നും സമ്മതിക്കില്ലെന്നോ എന്നും സിവിക് ചോദിക്കുന്നു. അന്ന് പരസ്യ പ്രഖ്യാപനം നടത്തി കൈയടി നേടിയെങ്കിലും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജിൽ പോലും മുഴു വാലോടെ വിരാജിക്കുകയാണ്. ആര് ആരെയാണ് കബളിപ്പിക്കുന്നതെന്നും സിവിക് കുറിപ്പിൽ ചോദിക്കുന്നു. 

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

മുറിച്ചെറിഞ്ഞിട്ടും പിന്തുടരുന്ന നമ്പൂരി വാൽ .....

കോഴിക്കോട് കടപ്പുറത്തു വെച്ച് പരസ്യമായാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഇനി താൻ നമ്പൂതിരിയല്ലെന്ന് പ്രഖ്യാപിച്ച് വാൽ മുറിച്ചു കളഞ്ഞത്. 

പക്ഷെ .... അദ്ദേഹത്തിന് ഏറ്റവുമൊടുവിൽ കിട്ടിയ പുരസ്കാരത്തിന്റെ റിപ്പോർട്ടിലും കൈതപ്രം നമ്പൂതിരി തന്നെ. അതെന്തര് ? ഒരാളെ വാല് മുറിച്ചുകളയാന്നും സമ്മതിക്കില്ലെന്നോ ?. 

അന്നാ പരസ്യ പ്രഖ്യാപനം നടത്തി കയ്യടി നേടിയെങ്കിലും അദ്ദേഹം തന്റെ ഫേസ്ബുക് പേജിൽ പോലും മുഴു വാലോടെ വിരാജിക്കുന്നുവല്ലോ 
ആര് ആരെയാണ് കബളിപ്പിക്കുന്നത് ?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com