

ദേവികുളം; മൂന്നാറിലെ തോട്ടം മേഖലയിലെ പ്രശ്‌നങ്ങഴള്‍ തുറന്നുകാട്ടി കേരളത്തെ ഞെട്ടിച്ച സമരം നടത്തിയ പെമ്പിളൈ ഒരുമൈ വീണ്ടും സമരത്തിനൊരുങ്ങുന്നു. കയ്യേറ്റ മാഫിയകള്‍ പിടിട്ടുവെച്ചിരിക്കുന്ന ഭൂമി തിരികെപിടച്ച് തോട്ടം തൊഴിലാളികള്‍ക്കു നല്‍കണം എന്നാവശ്യപ്പെട്ടാണ്
സമരം നടത്താന്‍ ഒരുങ്ങന്നത്. ' ഒരേക്കര്‍ കൃഷിഭൂമി ഓരോ തോട്ടം തൊഴിാലളി കുടുംബത്തിനും' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പെമ്പിളൈ ഒരുമൈ സമരത്തിനിറങ്ങുന്നത്. 
പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ഈമാസം 22ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ചേരുമെന്ന് നേതാക്കള്‍ അറിയിച്ചു. മൂന്നാറിലെ ഭൂരിപക്ഷ ദളിതരും ആദിവാസികളും പിന്നോക്കക്കാരും ഉള്‍പ്പെടുന്ന തോട്ടംതൊഴിലാളികള്‍ ഒട്ടനവധി സാമൂഹിക ചൂഷണങ്ങളാണ് നേരിടുന്നത്. മറ്റ് തൊഴില്‍ മേഖലകളില്‍ 600-700 രൂപ ദിവസക്കൂലി ലഭിക്കുമ്പോള്‍ പകലന്തിയോളം പണിയെടുക്കുന്ന തോട്ടം തൊഴിലാളികള്‍ക്ക് 230-300 രൂപ മാത്രമാണ് കൂലി ലഭിക്കുന്നത്. തൊഴിലാളികള്‍ക്ക് അര്‍ഹമായ കൂലി നല്‍കാതെയും അടിമപ്പണിയും ജാതിത തൊഴിലുകളും നിലനിര്‍ത്തുകയുമാണ് മാനേജ്‌മെന്റുകള്‍ ചെയ്യുന്നതെന്ന് പെമ്പിളൈ ഒരുമൈ പത്രക്കുറിപ്പിലൂടെ ആരോപിച്ചു.
സര്‍ക്കാരും എല്ലാ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും മാനേജ്‌മെന്റിനെ പിന്തുണയ്ക്കുകയാണ്. ചേരിക്കും കോളനികള്‍ക്കും സമാനമായ ലയങ്ങളിലാണ് തൊഴിലാളികള്‍ കഴിയുന്നത്. ഇവര്‍ക്ക് സ്വന്തമായി ഭൂമിയോ വീടോ ഇല്ല. വാര്‍ദ്ധക്യത്തില്‍ തോട്ടം തൊഴിലില്‍ നിന്നും പിരിഞ്ഞു പോകുമ്പോള്‍ ഈ ലയങ്ങളില്‍ നിന്നും ഇറങ്ങേണ്ടി വരും. ഭൂരഹിതരായ തോട്ടം തൊഴിലാളികള്‍ മൂന്ന് സെന്റ് സ്ഥലം നല്‍കി കോളനിവല്‍ക്കരിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.പെമ്പിളൈ ഒരുമമൈ പത്രക്കുറിപ്പില്‍ പറഞ്ഞു. തങ്ങളുടേത് അതിജീവന സമരം മാത്രമായിരിക്കില്ലെന്നും പൗരന്‍ ആകുവാനുള്ള സ്വാതന്ത്ര്യസമരം കൂടിയായിരിക്കുമെന്നും പെമ്പിളൈ ഒരുമൈയ്ക്ക് വേണ്ടി ജനറല്‍ സെക്രട്ടറി രാജേശ്വരിയും കൗസല്യ തങ്കമണിയും ചേര്‍ന്നിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
2015ല്‍ മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ ചേര്‍ന്ന് നടത്തിയ സമരം ഭരണ മുന്നണിയായിരുന്ന യുഡിഎഫിനേയും പ്രതിപക്ഷമായിരുന്ന എല്‍ഡിഎഫിനേയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇപ്പോള്‍ മൂന്നാര്‍ കയ്യേറ്റ വിവാദങ്ങളില്‍ പെട്ടു നില്‍ക്കുന്ന ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനെതിരേയും സിഐടിയു എഐടിയുസി സംഘടനകള്‍ക്കെതിരേയും നിരവധി ആരോപണങ്ങളാണ് സമര സമയത്ത് ഉണ്ടായത്. സമരം ചെയ്തവര്‍ക്ക് നേരെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ അക്രമം നടത്തിയതും എല്‍ഡിഎഫിനെ പ്രതിരോധത്തിലാക്കിയിരുന്നു.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates