യുഡിഎഫ് അപമാനിച്ചിട്ടില്ല; കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി ജോസഫ്

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി പിജെ ജോസഫ്
യുഡിഎഫ് അപമാനിച്ചിട്ടില്ല; കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി ജോസഫ്
Updated on: 
1 min read

കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി പിജെ ജോസഫ്. യുഡിഎഫ് തന്നെ അപമാനിച്ചിട്ടില്ലെന്ന് ജോസഫ് വ്യക്തമാക്കി. പാലായില്‍ ജോസ് ടോമിനൊപ്പം പ്രചാരണം എപ്പോഴെന്ന് തീരുമാനിച്ചിട്ടില്ല. പ്രചാരണത്തിന്റെ കാര്യത്തില്‍ ചര്‍ച്ച തുടരുകയാണെന്നും ജോസഫ് പറഞ്ഞു.

ആത്മാഭിമാനമുണ്ടെങ്കില്‍ പിജെ ജോസഫ് മുന്നണി വിടണമെന്നായിരുന്നു കോടിയേരി നേരത്തെ പറഞ്ഞത്. ജോസഫിനെ യുഡിഎഫ് സമ്മേളനത്തില്‍ അപമാനിച്ചു. ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ഒന്നും ചെയ്യാനായില്ല. ജോസഫ് കോണ്‍ഗ്രസിന്റെ തടവറയിലാണെന്നും കോടിയേരി പറഞ്ഞിരുന്നു. ഒ

റ്റയ്ക്ക് പ്രചാരണം നടത്തുമെന്ന  ജോസഫിന്റെ പ്രസ്താവന യുഡിഎഫിന്റെ തകര്‍ച്ചയുടെ തുടക്കമാണ്. ജോസഫിനെ കൂവി വിളിച്ചവരെ നിയന്ത്രിക്കാന്‍ പോലുമായില്ലെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER