യുവതി മാൻഹോളിൽ വീണു; ​ഗ്രില്ലിൽ തൂങ്ങിക്കിടന്ന് അത്ഭുതകരമായ രക്ഷപ്പെടൽ; പരാതി

യുവതി മാൻഹോളിൽ വീണു; ​ഗ്രില്ലിൽ തൂങ്ങിക്കിടന്ന് അത്ഭുതകരമായ രക്ഷപ്പെടൽ; പരാതി

സ്വകാര്യ കെട്ടിട സമുച്ചയത്തിനു പിന്നിലെ മാൻഹോളിൽ വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു
Published on

കൊച്ചി: സ്വകാര്യ കെട്ടിട സമുച്ചയത്തിനു പിന്നിലെ മാൻഹോളിൽ വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിൽ കെട്ടിട ഉടമയ്ക്കെതിരെ യുവതി പാലാരിവട്ടം പൊലീസിൽ പരാതി നൽകി. എറണാകുളം ചളിക്കവട്ടത്തെ കെട്ടിട സമുച്ചയത്തിന്റെ പിന്നിൽ അടച്ചുറപ്പില്ലാത്ത മാൻഹോളിലാണ് യുവ വ്യവസായിയായ ആൻ മേരി ജോൺസ് വീണത്. 

ഇൻഡോർ പ്ലാന്റ്സ് വിൽക്കുന്ന കട നടത്തുന്ന ആൻ മേരി കടയ്ക്ക് പുറത്ത് വച്ചിരുന്ന ഇൻഡോർ പ്ലാന്റ്സ് നോക്കാൻ കെട്ടിടത്തിന്റെ പുറകിലെത്തിയതായിരുന്നു. ഇവിടെ കിടന്നിരുന്ന ​ഗ്രിൽ എടുത്ത് മാറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് അടച്ചുറപ്പില്ലാത്ത മാൻഹോളിലേക്ക് വീണത്. 

നീന്തലറിയാത്ത ആൻ മേരി മാൻഹോളിൽ മുങ്ങിപ്പോയെങ്കിലും കൈയും കാലും ഇട്ടടിച്ചതിനെ തുടർന്ന് പൊങ്ങിവന്നു. മുകളിൽ കിടന്ന ​ഗ്രില്ലിൽ പിടിത്തം കിട്ടിയതോടെ അവർ അവിടെ തൂങ്ങിക്കിടന്നു. ശബ്ദം കേട്ട് ഓടിയെത്തിയ ഭർത്താവ് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് സമീപത്തെ സ്ഥാപനത്തിൽ നിന്ന് ആളുകളെ വിളിച്ചു വരുത്തിയാണ് ആൻ മേരിയെ രക്ഷിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com