രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഡ്രൈവര്‍ക്ക് കോവിഡ്; എംപി ക്വാറന്റൈനില്‍

എംപി കാഞ്ഞങ്ങാട്ടെ വസതിയില്‍ നിരീക്ഷണത്തില്‍ തുടരും. എംപിയുടെ ഓഫീസ് അടച്ചു
രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഡ്രൈവര്‍ക്ക് കോവിഡ്; എംപി ക്വാറന്റൈനില്‍
Updated on
1 min read

കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തിലെ എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് എംപി കാഞ്ഞങ്ങാട്ടെ വസതിയില്‍ നിരീക്ഷണത്തില്‍ തുടരും. എംപിയുടെ ഓഫീസ് അടച്ചു.

കഴിഞ്ഞദിവസം എംപിയ്ക്കും ഡ്രൈവര്‍ക്കും കോവിഡ് പരിശോധന നടത്തിയിരുന്നു. എംപിയുടെ ഫലം നെഗറ്റീവായിരുന്നു. സമ്പര്‍ക്കത്തിലൂടയാണ് ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഡ്രൈവര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ച സാഹചര്യത്തില്‍ എംപിയുടെ ഓഫീസ് പത്തുദിവസത്തേക്ക് അടച്ചു. എംപിയുടെ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് വീണ്ടും കോവിഡ് ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെടുകയാണെങ്കില്‍ പരിശോധന നടത്തുമെന്ന് എംപി പറഞ്ഞു.

കാസര്‍കോട് ജില്ലയില്‍ ഇന്നലെ 73 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com