ലോഡ്ജിൽ 'അനാശാസ്യം', റെയ്ഡിൽ പിടിയിലായ യുവതിക്ക് കോവിഡ് ; 10 പേർ നിരീക്ഷണത്തിൽ

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു റെയ്ഡ്
ലോഡ്ജിൽ 'അനാശാസ്യം', റെയ്ഡിൽ പിടിയിലായ യുവതിക്ക് കോവിഡ് ; 10 പേർ നിരീക്ഷണത്തിൽ
Updated on: 
1 min read

പാലക്കാട് : അനാശാസ്യപ്രവർത്തനത്തിന് ലോഡ്ജിൽ നിന്ന് അറസ്റ്റിലായ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു. അസം സ്വദേശിനിയായ 35-കാരിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി കുളപ്പുള്ളി മേഘ ലോഡ്ജിൽനിന്ന് അറസ്റ്റ് ചെയ്ത സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചത്.

അസം സ്വദേശിനികളായ രണ്ട് സ്ത്രീകളുൾപ്പെടെ 10 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പത്തുപേരും റിമാൻഡിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. സ്ത്രീകൾ കണ്ണൂരിലും പുരുഷന്മാർ ആലത്തൂർ ജയിലിലുമാണ് കഴിയുന്നതെന്ന് പൊലീസ് അറിയിച്ചു. 

അസം സ്വദേശികളുൾപ്പെടെ നാല് സ്ത്രീകളെയും നാല് പുരുഷന്മാരെയും ലോഡ്ജ് ഉടമയെയും മാനേജരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.   ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു റെയ്ഡ്. രോഗം സ്ഥിരീകരിച്ചതോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു. സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചതോടെ ലോഡ്ജിൽ അണുനശീകരണം നടത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com