വരാപ്പുഴ പീഢനം: ശോഭാ ജോണും ജയരാജനും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി

വരാപ്പുഴപീഡനക്കേസുകളില്‍ വിചാരണ പൂര്‍ത്തിയായ ആദ്യകേസില്‍ ശോഭാ ജോണ്‍, കേണല്‍ ജയരാജന്‍ നായര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു.
വരാപ്പുഴ പീഢനം: ശോഭാ ജോണും ജയരാജനും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി
Updated on: 
1 min read

കൊച്ചി: വരാപ്പുഴപീഡനക്കേസുകളില്‍ വിചാരണ പൂര്‍ത്തിയായ ആദ്യകേസില്‍ ശോഭാ ജോണ്‍, കേണല്‍ ജയരാജന്‍ നായര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. കേസില്‍ പ്രതിയായിരുന്ന ശോഭാ ജോണിന്റെ ഡ്രൈവര്‍ അനില്‍, പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരി, സഹോദരീ ഭര്‍ത്താവ് എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു. 

കേസില്‍ മറ്റൊരു പ്രതിയായ ജിന്‍സ് വിചാരണ കാലയളവില്‍ മരണപ്പെട്ടിരുന്നു. പ്രതികളുടെ ശിക്ഷ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയില്‍ വാദം തുടരുകയാണ്. 

വാരാപ്പുഴ പീഡനവുമായി ബന്ധപ്പെട്ട് 32 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ അഞ്ച് കേസുകളില്‍ വിചാരണ നടന്നു കൊണ്ടിരിക്കുകയാണ്. 2011ലാണ് കൊച്ചി വരാപ്പുഴയിലുള്ള പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭസംഘത്തിന് വില്‍ക്കുകയും വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയും ചെയ്തത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER