

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വഴിയോര മീൻ കച്ചവടത്തിന് വീണ്ടും വിലക്കേർപ്പെടുത്തി. വഴിയോരക്കച്ചവടം നടത്തുന്ന കച്ചവടക്കാർ തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മാർക്കറ്റുകളിലേക്ക് മാറണമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായാണ് നിർദേശം.
തദ്ദേശവകുപ്പുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ചന്തകൾ തുറക്കാനും തീരുമാനമായി. ഏതെങ്കിലും സ്ഥലത്ത് പുതുതായി വിപണന കേന്ദ്രം വേണമെങ്കിൽ ഗ്രാമ-ബ്ലോക്ക്-പഞ്ചായത്തുകൾക്ക് സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കാം. ഏതെങ്കിലും ചന്തകൾ തുറക്കുന്നില്ലെങ്കിൽ അക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും മന്ത്രി അറിയിച്ചു.
ഒരു മാസത്തിൽ ഏറെയായി അടഞ്ഞു കിടക്കുന്ന ചമ്പക്കര മത്സ്യ മാർക്കറ്റ് തുറക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വ്യക്തമായ നടപടി ക്രമങ്ങളുടെ അടിസ്ഥാനത്തിൽ ഈ ആഴ്ച തന്നെ മാർക്കറ്റ് തുറക്കും. കൊച്ചി കോർപ്പറേഷന്റെ മേൽനോട്ടത്തിൽ ഹെൽത്ത്, പൊലീസ്, റവന്യൂ വകുപ്പുകളും മാർക്കറ്റ് പ്രതിനിധികളും ഉൾപ്പെട്ട സമിതിയാണ് മാർക്കകറ്റ് തുറന്നു പ്രവർത്തിക്കുമ്പോൾ അവശ്യമായ നടപടിക്രമങ്ങൾ ഒരുക്കുക. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ജില്ലയിലെ ഏറ്റവും വലിയ മത്സ്യമാർക്കറ്റായ ചമ്പക്കര മാർക്കറ്റ് അധികൃതർ 36 ദിവസങ്ങൾക്ക് മുൻപ് അടച്ചത്.ഇതേത്തുടർന്ന് മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതത്തിലായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates