വാതില്‍ തുറന്നുകിടക്കുന്നു: കോണ്‍ഗ്രസ്-സിപിഐ ഒന്നിച്ച് നിന്നപ്പോള്‍ കേരളത്തിന്റെ സുവര്‍ണകാലമെന്ന് തിരുവഞ്ചൂര്‍ 

സിപിഐയും കോണ്‍ഗ്രസ് ഒന്നിച്ചു നിന്നപ്പോഴാണ് കേരളത്തിന്റെ സുവര്‍ണകാലമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഇന്നല്ലെങ്കില്‍ നാളെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയട്ടെയെന്നും തിരുവഞ്ചൂര്‍
വാതില്‍ തുറന്നുകിടക്കുന്നു: കോണ്‍ഗ്രസ്-സിപിഐ ഒന്നിച്ച് നിന്നപ്പോള്‍ കേരളത്തിന്റെ സുവര്‍ണകാലമെന്ന് തിരുവഞ്ചൂര്‍ 
Updated on
1 min read

കോട്ടയം: സിപിഐക്ക് യുഡിഎഫിലേക്കുള്ള വാതില്‍ തുറന്നു കിടക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സിപിഐയും കോണ്‍ഗ്രസ് ഒന്നിച്ചു നിന്നപ്പോഴാണ് കേരളത്തിന്റെ സുവര്‍ണകാലമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഇന്നല്ലെങ്കില്‍ നാളെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു. സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിനെ മുന്‍നിര്‍ത്തിയായിരുന്നു തിരുവഞ്ചൂരിന്റെ പ്രസംഗം. തിരുവഞ്ചൂരിന്റെ പ്രസംഗം വന്‍ കയ്യടിയോടെയാണ് സദസ് വരവേറ്റത്. 

സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന്റെ കരട് രാഷ്ട്രീയ പ്രമേയം ചര്‍ച്ച ചെയ്യുന്നതിനിടെ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി മതേതര വിശാലസഖ്യം സാധ്യമല്ലെന്ന് വ്യക്തമാക്കിയിരുന്നു. നേരത്തെയും സിപിഐയെ കോണ്‍ഗ്രസ് നേതാക്കള്‍ യുഡിഎഫിലേക്ക് ക്ഷണിച്ചിരുന്നു. പിണറായി മന്ത്രിസഭയില്‍ സിപിഐക്ക് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നും സിപിഐയുടെ രാഷ്ട്രീയ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ എല്‍ഡിഎഫ്  സംവിധാനം തടസമാകുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് സിപിഐ- സിപിഎം ബന്ധത്തിലുള്ള ഉലച്ചില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐക്ക് വലിയ തിരിച്ചടിയാകുമെന്നും കോണ്‍ഗ്രസ് ഓര്‍മിപ്പിക്കുന്നു. തിരുവഞ്ചൂരിന്റെ ക്ഷണത്തിന് സിപിഐ നേതൃത്വം മറുപടി പറഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com