

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടക്കുന്ന വിചാരണ നടപടികൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് കോടതി നിർദേശം. കേസിലെ പ്രതിയായ നടൻ ദിലീപിന്റെ ആവശ്യം അംഗീകരിച്ചാണ് കോടതിയുടെ നിർദേശം.
എറണാകുളം സിബിഐ പ്രത്യേക കോടതിയിൽ അടച്ചിട്ട മുറിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വിചാരണ നടപടികളുടെ വിശദാംശങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കേസിലെ മുഖ്യ സാക്ഷികളടക്കമുള്ള പ്രമുഖ താരങ്ങൾ കോടതിയിലെത്തിയതും മൊഴി നൽകിയതും അടക്കമുള്ള വാർത്തകൾ പുറത്തുവന്നു. ചിലർ കൂറുമാറിയതും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വിചാരണ നടപടികൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് ദിലീപ് ആവശ്യമുന്നയിച്ചത്.
വിചാരണയുടെ വിശദാംശങ്ങൾ പുറത്തുവിടരുതെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. അതേസമയം, കേസിലെ സാക്ഷി വിസ്താരം നിലവിൽ നിര്ത്തിവച്ചിരിക്കുകയാണ്. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക കോടതിയുടെ തീരുമാനം. അടുത്തമാസം ഏഴുവരെ നിര്ത്തിവയ്ക്കാനാണ് തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates