വീട്ടമ്മയുടെ മൃത​ദേഹം കത്തിക്കരിഞ്ഞ നിലയിൽ; ​ദുരൂഹത

വീട്ടമ്മയുടെ മൃത​ദേഹം കത്തിക്കരിഞ്ഞ നിലയിൽ; ​ദുരൂഹത

വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി വാഴവരയിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്
Published on

ഇടുക്കി: വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി വാഴവരയിലാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. വാഴവര എട്ടാം മൈൽ സ്വദേശി റോസമ്മയാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വീട്ടിനുള്ളിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. തങ്കമണി പൊലീസ് അന്വേഷണം തുടങ്ങി.

പുറത്തു പോയ ഭർത്താവും മൂത്ത മകളും തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്. വീട്ടിലെ ചില സ്വിച്ച് ബോർഡുകളും കത്തി നശിച്ചിട്ടുണ്ട്. അതിനാൽ ഷോർട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് ആദ്യം കരുതിയത്. എന്നാൽ മൃതദേഹത്തിന് സമീപം ഗ്യാസ് സിലിണ്ടർ കണ്ടതോടെയാണ് പൊലീസിനും, നാട്ടുകാർക്കും  സംശയമായത്. റോസമ്മയ്ക്കും കുടുംബത്തിനും എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളതായി അറിവില്ലെന്ന് അയൽവാസികൾ പറയുന്നു.

തങ്കമണി പൊലീസും, ഫോറൻസിക് സംഘവുമെത്തി  വിവരങ്ങൾ ശേഖരിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com