വ്യാജ മദ്യ നിർമാണം അനുവദിക്കില്ല; കർശന നടപടി; മുഖ്യമന്ത്രി

വ്യാജ മദ്യ നിർമാണം അനുവദിക്കില്ല; കർശന നടപടി; മുഖ്യമന്ത്രി

വ്യാജ മദ്യ നിർമാണം അനുവദിക്കില്ല; കർശന നടപടി; മുഖ്യമന്ത്രി
Published on

തിരുവവന്തപുരം: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മദ്യശാലകള്‍ പൂട്ടിയതിനാല്‍ വ്യാജ മദ്യ നിർമാണം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാജ മദ്യ നിർമാണം കര്‍ശനമായി തടയുമെന്നും ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. 

മദ്യാസക്തി കൂടുതലുള്ളവരെ വിമുക്തി കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ സാമൂഹിക പ്രവര്‍ത്തകരും ബന്ധക്കളും ശ്രമിക്കണം. അതു ചിലപ്പോള്‍ അവരുടെ മദ്യാസക്തി പൂര്‍ണമായി മാറുന്നതിന് കാരണമായേക്കാമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം, മദ്യാസക്തിയുണ്ടെന്ന ഡോക്ടറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ പാസ് ലഭിക്കുന്നവര്‍ക്ക് മദ്യം വീട്ടിലെത്തിച്ചു നല്‍കാന്‍ ബെവ്‌കോ തീരുമാനം വന്നിരുന്നു. ഇതിന് വേണ്ടി കുറഞ്ഞ നിരക്കില്‍ റമ്മോ ബ്രാണ്ടിയോ വെയര്‍ഹൗസില്‍ നിന്ന് നല്‍കണം. മദ്യ വിതരണത്തിനുള്ള വാഹനം വെയര്‍ഹൗസ് മാനേജര്‍ ഒരുക്കണം. 100 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കും. നിയന്ത്രിതമായ അളവിലാകും മദ്യം നല്‍കുക. ഇക്കാര്യങ്ങളില്‍ ജീവനക്കാര്‍ തയ്യാറാണെങ്കില്‍ അറിയിക്കണമെന്നും ബെവ്‌കോ എംഡി അറിയിച്ചു.  

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com