

കാസര്കോട്: രാജ്യത്തിന്റെ മുഖ്യശത്രു ബിജെപിയും സംസ്ഥാനത്തിന്റെ മുഖ്യശത്രു ഇടതുപക്ഷവുമാണെന്ന് യുഡിഎഫ് സ്ഥാനാര്ത്ഥി രാജ്മോഹന് ഉണ്ണിത്താന്. ഒരു പതിനഞ്ച് വര്ഷത്തിന് മുന്പ് കാസര്കോട് എത്തിയിരുന്നെങ്കില് എന്നാണ് മണ്ഡലത്തിലെ ആളുകളുടെ പ്രതികരണത്തില് നിന്ന് മനസിലാവുന്നതെന്ന് അദ്ദേഹം പറഞ്ഞു. പതിനായിരക്കണക്കിന് ആളുകളാണ് പിന്തുണയും സഹകരണവുമായി എത്തുന്നത്.
ശബരിമല വിഷയത്തില് സംസ്ഥാന സര്ക്കാര് സ്വീകരിച്ച നിലപാടില് മുറിവ് ഏറ്റവര് നിശ്ചയമായും യുഡിഎഫിന് വോട്ട് ചെയ്യും. ഇപ്പോള് കല്യോട്ടെ ആരെങ്കിലും എല്ഡിഎഫിന് എതിരെ പ്രതികരിച്ചാല് അവര്ക്ക് കൃപേഷിന്റെ അവസ്ഥയാകുമോയെന്ന് ഭയമാണ്. എന്നാല് വോട്ട് ചെയ്യുമ്പോള് അത്തരം ഭയത്തിന്റെ ആവശ്യമില്ല. അതുകൊണ്ട് തന്നെ തെരെഞ്ഞെടുപ്പ് ഫലത്തില് എല്ഡിഎഫിനെതിരായ വികാരം വ്യക്തമാവുമെന്ന് രാജ്മോഹന് ഉണ്ണിത്താന് പറഞ്ഞു.
ശബരിമല വിഷയത്തില് വിവാദപ്രസ്താവനയെ തുടര്ന്ന് എല്ഡിഎഫ് ഉണ്ണിത്താനെതിരെ തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്കിയിരുന്നു. ഇന്ന് ഉണ്ണിത്താന് വരണാധികാരിക്ക് വിശദീകരണം നല്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates