സന്നിധാനത്ത് നിന്നും അറസ്റ്റ് ചെയ്തവരെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി; 14 ദിവസം റിമാന്‍ഡില്‍

പത്തനംതിട്ട മുന്‍സിഫ് കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് ഇവരെ പൂജപ്പുരയിലേക്ക് കൊണ്ട് പോയത്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട ഇവരുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
സന്നിധാനത്ത് നിന്നും അറസ്റ്റ് ചെയ്തവരെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി; 14 ദിവസം റിമാന്‍ഡില്‍
Updated on
1 min read

 തിരുവനന്തപുരം:  ശബരിമല സന്നിധാനത്ത് നിന്നും അറസ്റ്റ് ചെയ്തവരില്‍ 69 പേരെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. പത്തനംതിട്ട മുന്‍സിഫ് കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് ഇവരെ പൂജപ്പുരയിലേക്ക് കൊണ്ട് പോയത്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട ഇവരുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
 
 സന്നിധാനത്ത് നിന്നും മണിയാര്‍ എത്തിച്ച ഇവരെ റാന്നിയിലേക്ക് മാറ്റാനായിരുന്നു പൊലീസിന്റെ ആദ്യ തീരുമാനം. വൈകിട്ട് കോടതിയില്‍ എത്തിച്ചതോടെയാണ് തിരുവനന്തപുരത്തേക്ക് മാറ്റാന്‍ നിര്‍ദ്ദേശം ലഭിച്ചത്. പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തി, നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തി  തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കു മേല്‍ ചുമത്തിയിട്ടുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com