തിരുവനന്തപുരം : കോവിഡ് പരിശോധനയ്ക്കുള്ള സാംപിൾ ശേഖരണത്തിനു ദന്ത ഡോക്ടർമാരെ നിയോഗിക്കാൻ തീരുമാനം. പകരം ഈ ചുമതലയിലുള്ള ഡോക്ടർമാരെ കോവിഡ് ചികിത്സയ്ക്ക് ഉപയോഗപ്പെടുത്താനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. ഡോക്ടർമാരുടെ കുറവു പരിഹരിക്കുക ലക്ഷ്യമിട്ടാണ് ഈ ക്രമീകരണം.
കോവിഡ് ചികിത്സയിൽ നിർണായകമായ സാംപിൾ ശേഖരണത്തിനായി ഒട്ടേറെ ഡോക്ടർമാരുടെ സേവനം ആരോഗ്യവകുപ്പിനു വിനിയോഗിക്കേണ്ടി വരുന്നുണ്ട്. രോഗികളുടെ എണ്ണം ക്രമാതീതമായി കൂടിയാൽ ഇവരുടെ കുറവു ചികിത്സയെ ബാധിക്കും. ഇതുപരിഹരിക്കുക ലക്ഷ്യമിട്ടാണ് ദന്ത ഡോക്ടർമാരെ സാംപിൾ ശേഖരണത്തിന് വിനിയോഗിക്കാൻ തീരുമാനിച്ചത്.
തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയിൽ പ്രഥമ ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കുന്നുണ്ടെങ്കിലും ഇവിടേക്ക് ആവശ്യത്തിനു ഡോക്ടർമാരെ ലഭിക്കാത്ത സാഹചര്യമുണ്ട്. ഇതു പരിഹരിക്കാൻ ഓരോ മേഖലയിലും ഡോക്ടർമാരുടെ കരുതൽ ശേഖരം കണ്ടെത്തി അവരെ ചികിത്സയ്ക്ക് വിനിയോഗിക്കാനാണു തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates