സി കെ ജാനു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; വനിതാ മതിലിന് പൂര്‍ണ പിന്തുണയെന്നും ജാനു

സി കെ ജാനു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; വനിതാ മതിലിന് പൂര്‍ണ പിന്തുണയെന്നും ജാനു

ജനാധിപത്യ രാഷ്ട്രീയ സഭാ നേതാവ് സി കെ ജാനു മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ജനുവരി ഒന്നിന് സര്‍ക്കാര്‍ നടത്തുന്ന വനിതാ മതിലില്‍ ജാനുവിന്റെ പാര്‍ട്ടിയും അണി ചേരും.
Published on

കോഴിക്കോട്: ജനാധിപത്യ രാഷ്ട്രീയ സഭാ നേതാവ് സി കെ ജാനു മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ജനുവരി ഒന്നിന് സര്‍ക്കാര്‍ നടത്തുന്ന വനിതാ മതിലില്‍ ജാനുവിന്റെ പാര്‍ട്ടിയും അണി ചേരും. ഇത് സംബന്ധിച്ച കാര്യങ്ങളും ഇടതു മുന്നണിയിലെ മറ്റ് കാര്യങ്ങളുമാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തതെന്ന് സി കെ ജാനു അറിയിച്ചു.

സി കെ ജാനുവിന്റേതുള്‍പ്പടെയുള്ള പാര്‍ട്ടികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇടതുമുന്നണി നേരത്തേ തീരുമാനിച്ചിരുന്നു. 31 ന് ചേരുന്ന പാര്‍ട്ടി നേതൃയോഗത്തിന് ശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും അവര്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com